കുറുപ്പംപടി∙ അരിക്കമ്പനിയുടെ ആഷ് ടാങ്കിലെ ഉമിത്തീയിൽ വീണ് അതിഥിത്തൊഴിലാളിക്കു ദാരുണാന്ത്യം. ഓടക്കാലി തലപ്പുഞ്ചയിൽ പ്രവർത്തിക്കുന്ന റൈസ്കോ അഗ്രോ ഫുഡ്സ് കമ്പനിയിലെ തൊഴിലാളി ബിഹാർ സ്വദേശി രവി കിഷൻ (20) ആണ് മരിച്ചത്.
ഉച്ചയ്ക്ക് 12നാണ് സംഭവം. ആഷ് ടാങ്കിന് മുകളിലെ തകര ഷീറ്റ് ഒടിഞ്ഞ് രവി കിഷൻ 15 അടി താഴ്ചയിൽ ഉമിത്തീയിലേക്കു വീഴുകയായിരുന്നു. സഹ തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അഗ്നിസുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒരാഴ്ച മുൻപാണ് രവി കിഷൻ ഈ കമ്പനിയിൽ ജോലിക്കെത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

