അഞ്ചാലുംമൂട്∙ കേരളത്തിൽ ഇരുപതിനായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് റെയിൽവേയിൽ നടന്നു വരുന്നതെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. പെരിനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച ഗുരുവായൂർ – മധുര എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു. കേരളത്തിലെ 7 റെയിൽവേ സ്റ്റേഷനുകൾ എയർപോർട്ട് മാതൃകയിൽ രാജ്യാന്തര നിലവാരത്തിൽ നവീകരിക്കും.
സംസ്ഥാനത്തെ 35 സ്റ്റേഷനുകൾ കൂടി അമൃത് ഭാരത് പദ്ധതി പ്രകാരം നവീകരിക്കുമെന്നും റെയിൽ കണക്ടിവിറ്റി വർധിപ്പിക്കുന്നതിന് ഇരട്ടപ്പാത നിർമാണത്തിനും മറ്റ് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനായി പന്ത്രണ്ടായിരം കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത പദ്ധതിയിൽ പെരിനാട് സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമം നടത്തുമെന്ന് എൻ.
കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു.
റെയിൽവേ അടിപ്പാതയിൽ നിന്ന് സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡ്, സർക്കുലേഷൻ ഏരിയ എന്നിവയുടെ നിർമാണത്തിന് 25 ലക്ഷം രൂപ അനുവദിക്കുകയും ടെൻഡർ നടപടികൾ ആരംഭിച്ചതായും എംപി പറഞ്ഞു.
പനയം പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.
രാജശേഖരൻ, പഞ്ചായത്ത് അംഗം അനന്തകൃഷ്ണ പിള്ള, തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകർ തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുവായൂർ – മധുര ജംക്ഷൻ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16328 ) പെരിനാട് റെയിൽവേ സ്റ്റേഷനിൽ രാവിലെ 11:18 ന് എത്തി 11:19 ന് പുറപ്പെടും.
തിരികെ വരുന്ന മധുര ജംക്ഷൻ – ഗുരുവായൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16327 ) വൈകിട്ട് 7:53 ന് എത്തി 7:54 ന് പുറപ്പെടും.
മന്ത്രിക്ക് സ്വീകരണം നൽകി
പെരിനാട്∙ സ്റ്റോപ് ഫ്ലാഗ് ഓഫ് ചെയ്യാൻ പെരിനാട് റെയിൽവേ സ്റ്റേഷനിൽ എത്തിയ മന്ത്രി ജോർജ് കുര്യന് കമ്മിറ്റി, പനയം പഞ്ചായത്ത് സമിതി എന്നിവ ചേർന്ന് സ്റ്റേഷനിൽ സ്വീകരണം നൽകി. ഗുരുവായൂർ – മധുര എക്സ്പ്രസിന് പെരിനാട് സ്റ്റോപ് അനുവദിച്ച കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനും വേണ്ട
സഹായങ്ങൾ നൽകിയ മന്ത്രി ജോർജ് കുര്യനും ബിജെപി വെസ്റ്റ് ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.
ജില്ലാ പ്രസിഡന്റ് എസ് പ്രശാന്ത്, സംസ്ഥാന വക്താവ് റിട്ട. കേണൽ ഡിന്നി, തിരുവനന്തപുരം മേഖല ജനറൽ സെക്രട്ടറി എ.
ജി. ശ്രീകുമാർ, സംസ്ഥാന സമിതി അംഗം എം.
എസ്. ശ്യാംകുമാർ, ജില്ലാ ജനറൽ സെക്രട്ടറി ഇടവട്ടം വിനോദ്, ജില്ലാ വൈസ് പ്രസിഡന്റ് ബൈജു കൂനമ്പായിക്കുളം, സെക്രട്ടറി ഹരീഷ് തെക്കടം, മീഡിയ കൺവീനർ പ്രതിലാൽ, കടവൂർ മണ്ഡലം പ്രസിഡന്റ് ഷൈൻ, പനയം പഞ്ചായത്തംഗങ്ങളായ അനന്തകൃഷ്ണൻ, രഞ്ജിനി, രതീഷ്, ജയകുമാരി, തൃക്കരുവ പഞ്ചായത്തംഗം അഞ്ജു, പനയം പഞ്ചായത്ത് സമിതി പ്രസിഡന്റ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
നിവേദനം നൽകി
പെരിനാട്∙ മൈസൂരു എക്സ്പ്രസിന് പെരിനാട് സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട
യുഡിഎഫ് പനയം മണ്ഡലം കമ്മിറ്റി കേന്ദ്ര മന്ത്രി ജോർജ് കുര്യന് നിവേദനം നൽകി. സ്റ്റേഷനിൽ ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതിനും, ശുചിമുറികൾ, പ്ലാറ്റ്ഫോമിൽ മേൽക്കൂര എന്നിവ നിർമിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയർമാൻ വി. വിധു, കൺവീനർ ഓമനക്കുട്ടൻ പിള്ള എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

