മുല്ലശേരി ∙ പറമ്പൻതളി ഷഷ്ഠിക്ക് ഒരുക്കങ്ങളായിട്ടും പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും തകർന്ന നിലയിൽ. പഞ്ചായത്തിലെ പല ദിക്കുകളിൽ നിന്ന് കാവടി, ശൂലം എഴുന്നള്ളിപ്പുകൾ ക്ഷേത്രത്തിലേക്ക് എത്തിച്ചേരേണ്ടതുണ്ട്.
തകർന്നു കിടക്കുന്ന റോഡുകളിലൂടെ വേണം ഇവ കാൽനടയായി എഴുന്നള്ളിച്ചു കൊണ്ടുവരാൻ. ക്ഷേത്രത്തിന് മുന്നിലൂടെ കടന്നു പോകുന്ന പറമ്പൻതളി നട മുതൽ മാനിന വരെയുള്ള റോഡ് ഏറ്റവും മോശമായ അവസ്ഥയിലാണ്.
പിഎംജിഎസ്വൈ പദ്ധതി പ്രകാരമുള്ള റോഡാണിത്. ജലപദ്ധതിക്ക് വേണ്ടി പൈപ്പുകൾ സ്ഥാപിക്കാൻ ചാല് കീറിയതാണ് റോഡുകൾ തകരാൻ കാരണം.
തകർന്നു കിടക്കുന്ന റോഡിൽ കാൽനട
യാത്ര പോലും വിഷമമാണ്. വശങ്ങളിൽ പൊന്തക്കാടുകൾ നിറഞ്ഞു.
കാട്ടുപന്നി, മുള്ളൻപന്നി, വിഷപ്പാമ്പുകൾ, തെരുവു നായ്ക്കൾ എന്നിവകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. 27നാണ് ഷഷ്ഠി ആഘോഷം.
അതിന് മുൻപ് താൽക്കാലിക പണിയെങ്കിലും നടത്തി റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് കെ.എസ്.ധനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുനിൽകുമാർ അപ്പു അധ്യക്ഷനായി.
പഞ്ചായത്ത് അംഗം ടി.ജി.പ്രവീൺ, മിഥുൻ വൃന്ദാവനം, സ്മിജീവ്, എ.എസ്.രാജു എന്നിവർ പ്രസംഗിച്ചു. പറമ്പൻതളി – മാനിന പിഎംജിഎസ്വൈ റോഡ് പുനർ നിർമാണം നടത്താൻ കേരള സർക്കാരിന്റെ പ്രത്യേക അനുമതി ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ്, വൈസ് പ്രസിഡന്റ് കെ.പി.ആലി എന്നിവർ പറഞ്ഞു.
നിർമാണം വൈകാതെ തുടങ്ങുമെന്നും ഇവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

