തിരുവനന്തപുരം: തമ്പാനൂരിൽ നിന്നും മൂന്നാറിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും എതിർ ദിശയിൽ നിന്ന് വന്ന മാരുതി ഗ്രാൻഡ് വിതാര കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം.
കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾക്ക് നിസാര പരിക്കേറ്റു.
ബസിന്റെ മുൻഭാഗം തകർന്നിട്ടുണ്ടെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
എയർബാഗ് ഉണ്ടായിരുന്നതിനാൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെ തുടർന്ന് ഏറെനേരം എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും ലോഡിങ് തൊഴിലാളികളും ചേർന്ന് തകർന്ന വാഹനം റോഡ് സൈഡിലേക്ക് വലിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

