തുറവൂർ∙ മഹാക്ഷേത്രത്തിൽ ദീപാവലി ഉത്സവം സമാപിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട
ഗജവീരന്മാർ പുലർച്ചെ നടന്ന കൂട്ടിയെഴുന്നള്ളത്തിന് അണിനിരന്നു. ആറാട്ടുദിവസമായ ഇന്നലെ ക്ഷേത്രത്തിൽ എത്തിയ ഭക്തർക്ക് അന്നദാനവും നൽകി. പുലർച്ചെ തുറവൂർ മഹാക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായ പട്ടത്താളിൽ ശ്രീകൃഷ്ണ ക്ഷേത്രം, വളമംഗലം തിരുവെങ്കിടപുരം ക്ഷേത്രം, മന്നത്ത് ശ്രീകൃഷ്ണ ക്ഷേത്രം, പുരന്ദരേശ്വരം മഹാദേവർ ക്ഷേത്രം, കൈനിക്കരമന ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ദേവൻമാരെ ക്ഷേത്രത്തിലേക്കു സ്വീകരിച്ചു.
തുടർന്ന് ദർശന പ്രധാനമായ കൂട്ടിയെഴുന്നള്ളത്ത് ചടങ്ങ് കാണുന്നതിന് പുലർച്ചെ വരെ ആയിരങ്ങൾ കാത്തുനിന്നു.
എഴുന്നള്ളത്തിന് ശേഷം ഉപ ക്ഷേത്രങ്ങളിൽ നിന്നെത്തിയ ഭഗവാൻമാർ തിരിച്ചു ക്ഷേത്രത്തിലേക്കു പോകുന്ന വിടവാങ്ങൽ ചടങ്ങും ഉണ്ടായിരുന്നു. രാവിലെ ഗരുഡ വാഹനപ്പുറത്ത് എഴുന്നള്ളത്തിന് നരസിംഹ മൂർത്തിയും മഹാ സുദർശന മൂർത്തിയും ആനപ്പുറത്ത് ക്ഷേത്രക്കുളത്തിലേക്ക് എഴുന്നള്ളി തുടർന്നു പുതുമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ആറാട്ട് നടന്നു. ആറാട്ട് എഴുന്നള്ളത്തിൽ ഒട്ടേറെ ഭക്തർ നിറപറ വച്ച് ഇരു ഭഗവാൻമാരെയും സ്വീകരിച്ചു. തുടർന്ന് കൊടിയിറക്കം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

