പഴയങ്ങാടി ∙ കണ്ണൂരിന്റെ നെല്ലറയായ ഏഴോത്ത് കൈപ്പാട് കൃഷിയുടെ കൊയ്ത്തു തുടങ്ങിയെങ്കിലും ദിവസങ്ങളായി പെയ്യുന്ന തുലാമഴ കർഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കൊയ്തെടുക്കാൻ പാകത്തിലായ നെല്ല് ഏറെയും കൈപ്പാടിൽ പാതിവെള്ളത്തിൽ മുങ്ങിയ നിലയിലാണ്. തോണിയിലെത്തിയാണു കർഷകർ നെല്ലു കൊയ്ത് കരയിലെത്തിക്കുന്നത്.
നല്ല വെയിൽ കിട്ടിയാൽ മാത്രമേ മുങ്ങിയ കതിർക്കറ്റകൾ മെതിച്ചെടുക്കാൻ കഴിയൂവെന്നാണു കർഷകർ പറയുന്നത്.
കാലാവസ്ഥ വ്യതിയാനം ഉണ്ടായാൽ കൊയ്തെടുക്കൽ ബുദ്ധിമുട്ടാണ്. കൈപ്പാടിൽ കൊയ്ത്ത് യന്ത്രം ഉപയോഗിക്കാൻ ഇതുവരെ കഴിഞ്ഞില്ല. ഇത്തവണ കാലാവസ്ഥാ വ്യതിയാനത്താൽ സ്ഥിരമായി കൃഷി ചെയ്യുന്ന കൈപ്പാടുകളിൽ കൃഷിയിറക്കാൻ കഴിഞ്ഞില്ലെങ്കിലും കൃഷി ചെയ്ത സ്ഥലങ്ങളിൽ നല്ല വിളവാണെന്നു കർഷകർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

