അലനല്ലൂർ ∙ തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ഒറ്റയാന്റെ ആക്രമണത്തിൽ അമ്പലപ്പാറ ശിവ ഭദ്രകാളി ക്ഷേത്രത്തിന്റെ ഊട്ടുപുര ഷെഡിന്റെ ഒരുഭാഗം തകർന്നു. ക്ഷേത്രവളപ്പിലെ വലിയ തെങ്ങ് തള്ളി ഊട്ടുപുരയുടെ ഒരു ഭാഗത്തേക്ക് ഇട്ടതു വീണ് 14 ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർന്നു.
ഷെഡിന്റെ ഒരു കാലും സമീപത്തുള്ള 1000 ലീറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണിയും തകർന്നിട്ടുണ്ട്.
കൂടാതെ പാറോക്കോട്ട് മുഹമ്മദ് കുട്ടിയുടെ ടാപ്പിങ് നടത്തുന്ന 14 റബർ മരങ്ങൾ, 5 കമുക് എന്നിവയും നശിപ്പിച്ചിട്ടുണ്ട്. ജനവാസ മേഖലയിലെ ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചു കിടക്കുന്ന പറമ്പിൽ ഈ ഒറ്റയാനെ കഴിഞ്ഞ 2 ദിവസമായി കാണുന്നതിനാൽ ടാപ്പിങ് നടത്തുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
ആനയെ തുരത്തി സ്വകാര്യ തോട്ടത്തിലെ കാട് വെട്ടിമാറ്റാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

