തിരുവല്ല ∙ കൊല്ലം – തേനി ദേശീയപാതയുടെ ഭാഗമായ എംസി റോഡിന്റെ ചെങ്ങന്നൂർ മുതൽ കോട്ടയം വരെയുള്ള ഭാഗത്തെ തെരുവിളക്കുകൾ പ്രകാശിപ്പിക്കുന്നതിനു നടപടിയില്ല. ഈയിടെയാണ് 39 കോടി രൂപ മുടക്കി ദേശീയ പാതാ അതോറിറ്റി റോഡ് പുനരുദ്ധാരണം നടത്തിയത്.
എന്നിട്ടും തെരുവുവിളക്കുകളുടെ കാര്യത്തിൽ മാത്രം നടപടിയില്ല. സന്ധ്യ കഴിഞ്ഞാൽ റോഡുവശത്തെ കടകളിൽ നിന്നുള്ള വെളിച്ചവും പിന്നെ റോഡിൽ കൂടി പോകുന്ന വാഹനങ്ങളുടെ വെളിച്ചവും മാത്രമാണ് റോഡിലുള്ളത്.എംസി റോഡിന്റെ രണ്ടാം ഘട്ടത്തിൽ ചെങ്ങന്നൂർ മുതൽ ഏറ്റുമാനൂർ വരെ 2014 ൽ റോഡ് നവീകരണം നടത്തിയിരുന്നു.
അന്ന് കല്ലിശ്ശേരി, വരട്ടാർ, കുറ്റൂർ എന്നീ 3 പുതിയ പാലങ്ങളും നിർമിച്ചിരുന്നു.
അതോടൊപ്പം റോഡുവശത്ത് എല്ലായിടത്തും ഇരുവശത്തും സൗര വിളക്കുകൾ സ്ഥാപിച്ചിരുന്നു. ഓരോ വൈദ്യുതി തൂണിലുമാണ് അതിനാവശ്യമായ സൗരബാറ്ററിയും വച്ചിരുന്നത്.
വിളക്കുകൾ പ്രകാശിക്കാൻ തുടങ്ങിയതിനു പിന്നാലെ റോഡെങ്ങും ഇരുട്ടിലാക്കി ബാറ്ററികൾ തുടരെ മോഷണം പോകാൻ തുടങ്ങി. പൊലീസ് മോഷ്ടാക്കളെ പിടിച്ചെങ്കിലും ബാറ്ററി പുനഃസ്ഥാപനം മാത്രം നടന്നില്ല.
ഇതോടെ 10 വർഷത്തോളമായി റോഡ് ഇരുട്ടിലാണ്.
തിരുവൻവണ്ടൂർ, കുറ്റൂർ പഞ്ചായത്തുകൾ സ്വകാര്യ സ്ഥാപനവുമായി ധാരണയിലെത്തി കല്ലിശ്ശേരി, വരട്ടാർ, തോണ്ടറ പാലങ്ങളിൽ വഴി വിളക്ക് സ്ഥാപിച്ചിട്ടുണ്ട്. വരട്ടാർ പാലത്തിൽ നിന്നുള്ള വഴിവിളക്ക് പ്രാവിൻകൂട് ജംക്ഷൻ വരെയുണ്ട്.
ഇവിടെ പാലത്തിന്റെ ഇരുവശവും നല്ല പ്രകാശം പരത്തി വിളക്കുകൾ തെളിയുമ്പോൾ പാലത്തിന്റെ ഇരുവശങ്ങളിലുള്ള റോഡുകളെല്ലാം ഇരുട്ടിലാണ്.
കുറ്റൂർ തോണ്ടറ പാലം മുതൽ വരട്ടാർ പാലം വരെ വാഹനപകടങ്ങൾ പതിവായി സംഭവിക്കുന്ന സ്ഥലമാണ്. രാത്രിയിൽ റോഡിൽ വെളിച്ചം ഇല്ലാത്തത് വാഹന ഗതാഗതത്തെയും കാൽനടയാത്രക്കാരെയും വളരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
പല അപകടങ്ങൾക്കും ഇതു കാരണമാകുന്നുണ്ട്.ദേശീയ പാത അതോറിറ്റിക്കോ പഞ്ചായത്തുകൾക്കോ ഒരു ചെലവുമില്ലാതെ സ്വകാര്യ സംരംഭകരുടെ സഹായത്തോടെ റോഡിൽ വഴിവിളക്ക് സ്ഥാപിക്കാനും പ്രകാശിപ്പിക്കുവാനും കഴിയുമെന്നിരിക്കേ നാടിനെ അന്ധകാരത്തിലാക്കുന്നതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.
നാട്ടിലെ പല പ്രധാന റോഡുകളിലും ഉയരത്തിലുള്ള ആധുനിക തെരുവുവിളക്ക് സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട
റോഡായ ദേശീയ പാതയിൽ ഇതേ പോലെ വഴിവിളക്ക് സ്ഥാപിക്കണണെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

