നെയ്യാറ്റിൻകര ∙ തിരുപുറം മണ്ണക്കല്ലിൽ കോവളം – കാരോട് ബൈപാസിനു കുറുകെ പഴയകട – മാവിളക്കടവ് റോഡിന് സമാന്തരമായി നിർമിക്കുന്ന മേൽപാലത്തിന്റെ അവസാനവട്ട
പണികൾ വൈകിപ്പിക്കുന്നതായി പരാതി. അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ചിട്ടും നടപടിയില്ലെന്നും ആക്ഷേപം.
കോൺക്രീറ്റ് കഴിഞ്ഞു. പാലത്തിന്റെ വശങ്ങളിലെ ഭിത്തി നിർമാണവും പ്ലാസ്റ്ററിങ്, പെയിന്റിങ് തുടങ്ങിയ ജോലികളും ഏതാണ്ട് തീർത്തു.
ഇരു റോഡുകളുമായി ബന്ധിപ്പിക്കുന്ന കുറച്ചു ജോലി മാത്രമാണ് അവശേഷിക്കുന്നത്.
കേവലം ഒരാഴ്ച പോലും വേണ്ടാത്ത ഈ പ്രവർത്തനങ്ങൾ മനപ്പൂർവം വൈകിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. മാസങ്ങൾ കഴിയുമ്പോൾ കൂടുതൽ തുക തരപ്പെടുത്താൻ വേണ്ടിയാണിതെന്ന് ജനം ആരോപിക്കുന്നു.ആദ്യ ഘട്ടത്തിൽ നിർമാണം മന്ദഗതിയിലായപ്പോൾ മലയാള മനോരമ വാർത്തയാക്കിയിരുന്നു.
ഇതേ തുടർന്ന് എൻഎച്ച് അധികൃതരും കരാറുകാരും പാലത്തിന്റെ നിർമാണ വേഗം വർധിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് നിർമാണം ആരംഭിച്ചത്.
3.37 കോടി രൂപയാണ് നിർമാണ ചെലവ്.
തിരക്കേറിയ പഴയകട – മാവിളക്കടവ് റോഡ് മുറിച്ചായിരുന്നു ബൈപാസ് നിർമാണം നടത്തിയത്.
ഇവിടെ മേൽപാലം വേണമെന്ന് അന്നു തന്നെ പ്രദേശവാസികൾ ആവശ്യപ്പെട്ടെങ്കിലും എൻഎച്ച് അതോറിറ്റി അതിനു നേരെ മുഖം തിരിച്ചു. പിന്നീട് വലിയ പ്രക്ഷോഭങ്ങൾ നടത്തിയ ശേഷമാണ് ജനത്തിന്റെ ആവശ്യം അംഗീകരിച്ചത്.അര നൂറ്റാണ്ടിലേറെയായി ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്നതാണ് പഴയകട
മാവിളക്കടവ് റോഡ്.
മാവിളക്കടവ്, വട്ടവിള, കുളത്തൂർ, പ്ലാമൂട്ടുക്കട, പാറശാല പ്രദേശങ്ങളിലേക്ക് നെയ്യാറ്റിൻകര, പഴയകട, തിരുപുറം കാഞ്ഞിരംകുളം പ്രദേശങ്ങളിലെ ജനങ്ങൾക്ക് എത്തുന്നതിനുള്ള പ്രധാന പാതയാണിത്. ബൈപാസ് വന്നതോടെ റോഡ് മണ്ണക്കലിൽ വച്ച് തിരിഞ്ഞ് സർവീസ് റോഡിലൂടെ പോകേണ്ട
സ്ഥിതിയായി. ബദൽ സൗകര്യം ഒരുക്കിയെങ്കിലും അതു കൂടുതൽ ബുദ്ധമുട്ടിലാക്കി. പുതിയ പാലം വാഹനങ്ങൾക്കു തുറന്നു കൊടുത്താൽ മാത്രമേ ഇതിനൊരു അവസാനം വരികയുള്ളൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

