അരൂർ∙ ചരിത്ര സ്മൃതികളുറങ്ങുന്ന അരൂക്കുറ്റിയുടെ മടിത്തട്ടിൽ സഞ്ചാരികൾക്കായി മനോഹരമായ വഞ്ചി വീടൊരുങ്ങി. ഒരു പതിറ്റാണ്ടിനു ശേഷം അരൂക്കുറ്റിയിൽ വഞ്ചിവീട് ടെർമിനൽ വിനോദ സഞ്ചാരികൾക്കായി തുറന്നു നൽകും.
അരൂക്കുറ്റിയിലെ വിശാലമായ കായലോരത്ത് പുരവഞ്ചി ടെർമിനലിനോട് ചേർന്ന് റസ്റ്ററന്റ് നിർമാണം പൂർത്തിയായി. കയാക്കിങ്, സ്പീഡ് ലോഞ്ച് തുടങ്ങിയവ സജ്ജീകരിക്കുന്ന ജോലികൾ നടക്കുന്നു.
മന്ത്രി മുഹമ്മദ് റിയാസ് ടെർമിനലിന്റെ പ്രവർത്തന ഉദ്ഘാടനം ഉടൻ നിർവഹിക്കും.
10 വർഷം മുൻപ് വഞ്ചിവീട് ടെർമിനൽ നിർമാണം പൂർത്തിയാക്കിയെങ്കിലും ഇത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വഞ്ചിവീട് ടെർമിനൽ പ്രവർത്തിപ്പിക്കുന്നതിന് താൽപര്യം കാണിച്ചിരുന്നില്ല. ഒടുവിൽ, തമിഴ്നാട് സർക്കാർ ഇതിനു സമീപം പെരിയാർ ഇ.വി.രാമസ്വാമിനായ്ക്കരുടെ സ്മാരക നിർമാണം തുടങ്ങിയതോടെയാണ് അരൂക്കുറ്റിയുടെ ചരിത്രപരമായ വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താൻ അധികൃതർ രംഗത്തുവന്നത്.
ഇതോടെ വഞ്ചിവീട് ടെർമിനൽ കരാർ പ്രകാരം ഏറ്റെടുത്തു നടത്താൻ സംരംഭകരുമെത്തി.
ഒരു കാലത്ത് തിരുവിതാംകൂറിന്റെ അതിർത്തിയും ചൗക്കയും പൊലീസ് സ്റ്റേഷനും രാജകൊട്ടാരങ്ങളും ഉണ്ടായിരുന്ന അരൂക്കുറ്റിയുടെ ചരിത്രവഴികളിലേക്ക് ഇനി സഞ്ചാരികൾക്ക് പ്രവേശിക്കാനാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

