പെരുമ്പാവൂർ ∙ ഉപജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന വെങ്ങോല ശാലേം സ്കൂളിലേക്കുള്ള വഴിയായ ഓണംകുളം – ഊട്ടിമറ്റം റോഡ് തകർന്ന് കിടക്കുന്നതിനാൽ കുട്ടികൾ ദുരിതത്തിലാകുമെന്ന് ആശങ്ക. 6000ൽ പരം വിദ്യാർഥികൾ പങ്കെടുക്കുന്ന കലോത്സവം വെങ്ങോല ശാലേം വൊക്കേഷനൽ സ്കൂളിലും പരിസരത്തുമുള്ള 11 വേദികളിലും ഇന്നു തുടങ്ങും.ടാറിങ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ റോഡ് പൊട്ടിപ്പൊളിഞ്ഞു വലിയ കുഴികൾ രൂപപ്പെട്ട് വഴിയാത്ര പോലും സാധ്യമാകാത്ത വിധത്തിലാണ്.
നേരത്തെ പ്രതിഷേധത്തെ തുടർന്ന് റോഡ് റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ നവീകരണം നടത്തുന്നതിന് ഒന്നേകാൽ കോടിയോളം രൂപ അനുവദിച്ച് റോഡിന്റെ ചില ഭാഗങ്ങളിൽ കോൺക്രീറ്റ് കട്ടകൾ വിരിക്കൽ ആരംഭിച്ചു.
നവകേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതിനായി ഏഴ് കോടി രൂപ കൂടി അനുവദിച്ചതായി ഇതിനിടയിൽ പ്രഖ്യാപനം ഉണ്ടായതോടെ കട്ടവിരിക്കൽ പണി നിർത്തി. മാസങ്ങൾ കഴിഞ്ഞിട്ടും ഏഴ് കോടിയുടെ പദ്ധതി ആരംഭിച്ചിട്ടില്ല.
നടന്നുവന്ന പ്രവൃത്തികൾ നിർത്തുകയും പുതിയ പദ്ധതി ആരംഭിക്കുകയും ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണം. 7 കോടിയുടെ പദ്ധതിയുടെ ടെൻഡർ നടപടികൾ പോലും ആരംഭിച്ചിട്ടില്ല. നടപടികൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് ഉണ്ടായില്ലെങ്കിൽ കൂടുതൽ കാലതാമസത്തിന് ഇടയാകും. വെങ്ങോല സർക്കാർ ആശുപത്രി, .മൃഗാശുപത്രി, വെങ്ങോല സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്.
ഒട്ടേറെ സ്വകാര്യ ബസ്സുകൾ ഈ റോഡിലൂടെ സർവീസ് നടത്തുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

