ഡോണള്‍ഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കിയ വ്യാപാര തീരുവകള്‍ ആഗോള ബിസിനസുകളില്‍ 2025-ഓടെ 1.2 ട്രില്യണ്‍ ഡോളറിന്റെ (ഏകദേശം 100 ലക്ഷം കോടി രൂപ) അധിക ബാധ്യതയുണ്ടാക്കുമെന്ന് പുതിയ പഠനം. എസ്&പി ഗ്ലോബല്‍ പുറത്തുവിട്ട
റിപ്പോര്‍ട്ട് പ്രകാരം, ഈ ഭീമമായ അധികച്ചെലവിന്റെ സിംഹഭാഗവും പേറേണ്ടി വരുന്നത് സാധാരണക്കാരായ ഉപഭോക്താക്കളായിരിക്കും. തീരുവയുടെ മൂന്നിലൊന്ന് ഭാരം മാത്രമാണ് കമ്പനികള്‍ വഹിക്കുക, ബാക്കിയുള്ള മൂന്നില്‍ രണ്ട് ഭാഗവും ഉപഭോക്താക്കളുടെ മേലാണ് അടിച്ചേല്‍പ്പിക്കപ്പെടുന്നത്.
ഉത്പാദനത്തിലുണ്ടാകുന്ന കുറവ് കണക്കിലെടുക്കുമ്പോള്‍ ഉപഭോക്താക്കളുടെ യഥാര്‍ത്ഥ സാമ്പത്തിക ഭാരം ഇതിലും കൂടുതലായിരിക്കാമെന്നും എസ്&പി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. ട്രംപ് ഭരണകൂടം പ്രതിരോധത്തില്‍ തീരുവകള്‍ അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് കനത്ത സാമ്പത്തിക ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോഴും, ഇതിന്റെ ഭാരം പേറുന്നത് വിദേശ കയറ്റുമതിക്കാരാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ട്രംപ് ഭരണകൂടം.
എന്നാല്‍, ഈ വാദത്തെ തള്ളിക്കളയുന്നതാണ് ഗോള്‍ഡ്മാന്‍ സാക്ക്സ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട്.
നിലവില്‍ തീരുവച്ചെലവിന്റെ 55% വരെ വഹിക്കുന്നത് യുഎസ് ഉപഭോക്താക്കളാണെന്നും ഭാവിയില്‍ ഇത് ഇനിയും ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫര്‍ണിച്ചര്‍, കിച്ചന് കാബിനറ്റുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ തീരുവകള്‍ ചുമത്തിയാല്‍ ഉപഭോക്താക്കളുടെ ഭാരം 70% വരെ ആയേക്കാമെന്നും ഗോള്‍ഡ്മാന്‍ സാക്ക്സ് കണക്കാക്കുന്നു.
പണപ്പെരുപ്പം ഉയരുന്നു, ലാഭം ഇടിയുന്നു തീരുവകള്‍ രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ 0.44% വര്ദ്ധനവുണ്ടാക്കിയതായും പുതിയ നയങ്ങള്‍ നടപ്പിലാക്കിയാല്‍ ഇത് 0.6% വരെ ഉയര്‍ന്നേക്കാമെന്നും ഗോള്‍ഡ്മാന്‍ സാക്ക്സ് വിലയിരുത്തുന്നു. എസ്&പി റിപ്പോര്‍ട്ട് പ്രകാരം, തീരുവകള്‍ മൂലം ഈ വര്‍ഷം കമ്പനികളുടെ ലാഭത്തില്‍ 64 ബേസിസ് പോയിന്റിന്റെ കുറവുണ്ടാകും.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ ഇടിവ് കുറഞ്ഞ് 2026-ല്‍ 28 ബേസിസ് പോയിന്റും, 2027-28 കാലയളവില്‍ 8-10 ബേസിസ് പോയിന്റുമായി മാറുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ വ്യാപാര തീരുവകള്‍ക്കെതിരായ കേസ് നവംബര്‍ 5-ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്.
അതേസമയം, സെപ്റ്റംബര്‍ മാസത്തില്‍ മാത്രം തീരുവയിനത്തില്‍ അമേരിക്കയ്ക്ക് 31 ബില്യണ്‍ ഡോളറിലധികം വരുമാനം ലഭിച്ചു. ഈ വര്‍ഷത്തെ ഇതുവരെയുള്ള മൊത്തം വരുമാനം 215 ബില്യണ്‍ ഡോളര്‍ കവിഞ്ഞു.
ഈ തുക ഉപയോഗിച്ച് ജനങ്ങള്‍ക്ക് റിബേറ്റുകള്‍, സബ്സിഡികള്‍, ഭക്ഷ്യ സഹായ പദ്ധതികള്‍ക്കുള്ള ധനസഹായം എന്നിവ നല്‍കണമെന്ന് വൈറ്റ് ഹൗസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

