കോഴിക്കോട് ∙ ബീച്ചിൽ കോർപറേഷൻ ഒരുക്കിയ വെൻഡിങ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ബീച്ചിലെ സായാഹ്നത്തെ സജീവമാക്കുന്നത് കോഴിക്കോടിന്റെ രുചിവൈവിധ്യങ്ങളാണെന്നും ഫുഡ് സ്ട്രീറ്റും പരിസരവും നഗരത്തെ മലിനമാക്കാൻ അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞതിന് 5 മാസത്തിനിടെ മാത്രം 8.55 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. മേയർ ബീന ഫിലിപ് അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ പി.ദിവാകരൻ, ഒ.പി.ഷിജിന, എസ്.ജയശ്രീ, പി.സി.രാജൻ, കെ.കൃഷ്ണകുമാരി, പി.കെ.നാസർ, സി.രേഖ, സെക്രട്ടറി കെ.യു.ബിനി, ഹെൽത്ത് ഓഫിസർ ഡോ.
ടി.കെ.മുനവർ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മേയറുടെ നേതൃത്വത്തിൽ നഗരത്തിലെ പൗരപ്രമുഖർ ചേർന്ന് കേക്കു മുറിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

