കളമശേരി ∙ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ഇടപ്പള്ളി ടോളിലെ അഗ്രോ ബസാർ നാളികേര വികസന കോർപറേഷൻ പൂട്ടിക്കെട്ടി. വ്യാപാര കേന്ദ്രമായ ഇടപ്പള്ളി ടോളിലെ 3 ഏക്കറോളം വരുന്ന ഭൂമിയിൽ മറ്റു പദ്ധതികൾ നടപ്പിലാക്കുന്നതിനു താൽപര്യ പത്രം ക്ഷണിക്കാൻ സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ് കോർപറേഷൻ. കേരയും നീരയുമുൾപ്പെടെ കേരഫെഡിന്റെ ഉൽപന്നങ്ങളും ജൈവ പച്ചക്കറി ഉൽപന്നങ്ങളും കാർഷിക ഉപകരണങ്ങളും ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യവുമായാണ് 2018 മേയിൽ അഗ്രോ ബസാർ സ്ഥാപിച്ചത്.
മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ സ്ഥാപനം ലക്ഷ്യത്തിൽ നിന്ന് അകന്നു.
കേരയും നീരയും മറ്റ് ഉൽപന്നങ്ങളും വിറ്റിരുന്ന സ്റ്റാൾ കടലാസൊട്ടിച്ചു മറച്ചു. ജീവനക്കാരെ പിൻവലിച്ചു.
പന്തലിൽ നിരത്തിയ ഇരിപ്പിടങ്ങൾ നീക്കി. പച്ചക്കറി സ്റ്റാൾ വനവിഭവങ്ങളുടെ വിൽപന സ്റ്റാളാക്കി മാറ്റി. പിന്നീട് പുറംകരാർ നൽകി ചായക്കടയും തുടങ്ങി.
ഒടുവിൽ എല്ലാം പൂട്ടിക്കെട്ടി. സ്ഥാപനത്തിന്റെ മുന്നിലുള്ള പന്തലിന്റെ മേൽക്കൂര കാറ്റിലും തുരുമ്പെടുത്തും നശിക്കുന്നു.
ബോർഡുകളും തലകീഴായി കിടക്കുന്നു. ദേശീയപാതയോരത്താണ് ഭൂമി കാടുകയറി കിടക്കുന്നത്.
സമീപവാസികൾക്കാണ് ഇതുമൂലം ദുരിതം.
വെള്ളം കെട്ടിക്കിടന്നു ചതുപ്പായി. ഇഴജന്തുക്കളുടെയും കൊതുകിന്റെയും ശല്യം, ദുർഗന്ധം തുടങ്ങിയവ സമീപവാസികളുടെ സമാധാനം കെടുത്തുന്നു.
പ്രതിവർഷം ഒരു ലക്ഷം രൂപ കാടുവെട്ടി നീക്കാൻ ചെലവഴിക്കുന്നുണ്ടത്രെ. കളമശേരിയിലെ കാർഷിക മേഖലയ്ക്ക് ഉണർവ് പകരാൻ മന്ത്രി പി.രാജീവ് നടപ്പാക്കിയ കൃഷിക്കൊപ്പം പദ്ധതിയിൽപെടുത്തിയുള്ള വികസനത്തിനും ഈ ഭൂമി ഉപയോഗപ്പെടുത്തിയില്ല.
ഈ ഭൂമിയിൽ കൃഷി നടത്തി ലാഭകരമാണന്നു കുടുംബശ്രീ പ്രവർത്തകർ തെളിയിച്ചതാണ്. കൃഷി തുടരുന്നതിനു വീണ്ടും അവർ സമീപിച്ചപ്പോൾ നാളികേര വികസന കോർപറേഷൻ അനുമതി നൽകിയില്ല.
പിന്നീടാണ് അഗ്രോബസാർ സ്ഥാപിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

