കാക്കനാട്∙ കലക്ടറേറ്റ് മാർച്ച് നടത്തുന്ന സമരക്കാരെ തടയാനുള്ള പൊലീസ് ബാരിക്കേഡ് ഫുട്പാത്തിലെ കാൽനടക്കാർക്ക് വിനയായി മാറുന്നു. പതിവായി സമരക്കാരെ തടയുന്ന കലക്ടറേറ്റിന്റെ കിഴക്കേ റോഡിലെ ഫുട്പാത്തിലാണ് ബാരിക്കേഡ് സൂക്ഷിച്ചിരിക്കുന്നത്.
ഇത് കാൽനടക്കാർക്ക് തടസ്സം സൃഷ്ടിക്കുന്നു. ഇവിടെ ഇന്ത്യൻ കോഫി ഹൗസിനു മുൻപിൽ ബാരിക്കേഡ് കുറുകെ വച്ചാണ് സമരക്കാരെ തടയുന്നത്.
സമരക്കാർ പിരിഞ്ഞു പോയ ശേഷം റോഡിനോടു ചേർന്ന ഫുട്പാത്തിനു മുകളിലേക്ക് ബാരിക്കേഡ് കയറ്റി വയ്ക്കുകയാണ് പൊലീസിന്റെ രീതി. ഫുട്പാത്തിലൂടെ നടന്നു വരുന്നവർക്ക് എതിർ ദിശയിൽ നിന്നു വരുന്ന കാൽനടക്കാർ റോഡിലിറങ്ങി കൊടുത്താലേ കടന്നു പോകാനാകു. രാത്രിയിൽ ബാരിക്കേഡ് ശ്രദ്ധയിൽപ്പെടാതെ ഫുട്പാത്തിലൂടെ നടന്നു പോകുന്നവരുടെ വസ്ത്രം ബാരിക്കേഡിൽ കുരുങ്ങാറുണ്ട്. നിത്യേനെ ഒട്ടേറെ പേർ ഉപയോഗിക്കുന്ന ഫുട്പാത്തിന്റെ പകുതിയോളമാണ് പൊലീസ് കയ്യേറിയിരിക്കുന്നത്.
കലക്ടറേറ്റ്, ഇൻഫോപാർക്ക്, പ്രത്യേക സാമ്പത്തിക മേഖല എന്നിവിടങ്ങളിലേക്കുള്ള ആയിരക്കണക്കിനു ജീവനക്കാരിൽ പലരും കലക്ടറേറ്റ് ജംക്ഷനിൽ ബസ് ഇറങ്ങിയ ശേഷമാണ് ബസ് മാറി കയറിയോ മറ്റു വാഹനങ്ങളിലോ ജോലി സ്ഥലങ്ങളിലേക്ക് പോകുന്നത്. ഇവരും ഈ ഫുട്പാത്താണ് ഉപയോഗിക്കുന്നത്. ഇവിടെ മാത്രമല്ല, തൊട്ടടുത്ത സീപോർട്ട് എയർപോർട്ട് റോഡിലും കാൽനടക്കാർ പ്രശ്നം നേരിടുന്നുണ്ട്.
പ്രത്യേക സാമ്പത്തിക മേഖലയിൽ നിന്ന് കലക്ടറേറ്റ് ജംക്ഷനിലേക്ക് നടന്നെത്തുന്ന നൂറു കണക്കിനു ജീവനക്കാരുണ്ട്. സീപോർട്ട് റോഡിൽ ഫുട്പാത്ത് ഇല്ലാത്തത് ഇവരെ വലയ്ക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

