മാഹി ∙ വിശുദ്ധ അമ്മത്രേസ്യയെ കണ്ടു സംതൃപ്തിയടയാൻ ആയിരങ്ങൾ ഇന്നലെയും മാഹി ബസിലിക്കയിലെത്തി. രാവിലെ മുതൽ പാർക്കിങ് ഗ്രൗണ്ടിൽ വാഹനങ്ങൾ നിറഞ്ഞു കവിഞ്ഞു.
തീർഥാടകപ്രവാഹം നഗരത്തിൽ ആത്മീയ ആരവമായി മാറി. അമ്മ ത്രേസ്യയുടെ ആത്മീയ വിശുദ്ധി സംഗീത ഗാനാർച്ചന ആയി ബസിലിക്ക പരിസരം മുഴുവൻ ഭക്തി സാന്ദ്രമായി.
ബസിലിക്കയുടെ ഇരു ഭാഗത്തും രാവിലെ മുതൽ നീണ്ട ക്യൂ രാത്രിയിലും തുടരുകയാണ്.
റെയിൽവേ സ്റ്റേഷൻ റോഡ്, സെമിത്തേരി റോഡ് എന്നിവിടങ്ങളിൽ ക്യൂ നീണ്ടു. രാവിലെ 7 മുതൽ ഓരോ മണിക്കൂറിലും തുടർച്ചയായി കുർബാന അർപ്പിച്ചു.
ഫാ.ലിബിൻ ജോസഫ് കോളരിക്കൽ, ഫാ.ജെർലിൻ ജോർജ്, ഫാ.അജിത്ത് ആന്റണി ഫെർണാണ്ടസ് എന്നിവർ കുർബാന കാർമികത്വം വഹിച്ചു.
മാതൃസംഘടന നേതൃത്വം വഹിച്ചു. വിദേശത്ത് നിന്നുള്ള വിശ്വാസികളും ഇന്നലെ തീർഥാടനത്തിനെത്തി. ഇന്നു വൈകിട്ട് 6നു ഫാ.ജിയോലിൻ എടേഴത്ത് കുർബാനയ്ക്കു കാർമികത്വം വഹിക്കും. നാളെ തിരുനാൾ സമാപന ദിവസം രാവിലെ ഒൻപതിനു ഫാ.ബിബിൻ ബെനറ്റിന്റെ നേതൃത്വത്തിൽ കുർബാന നടക്കും.
വൈകിട്ട് ആറിനു കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ.ഡെന്നിസ് കുറുപ്പശ്ശേരി കുർബാനയ്ക്ക് കാർമികത്വം വഹിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

