കാട്ടാക്കട ∙ കേന്ദ്ര സർക്കാർ സാമ്പത്തികമായി പലവിധത്തിൽ ഞെരുക്കുമ്പോൾ വിദ്യാഭ്യാസ മേഖലയുടെ ആധുനികവൽക്കരണ നടപടികളിൽ നിന്നും പിന്നോട്ടില്ലെന്നാണു പിണറായി സർക്കാർ നിലപാടെന്ന് ഐ.ബി.സതീഷ് എംഎൽഎ.
കണ്ടല സർക്കാർ ഹൈസ്കൂളിനു പുതുതായി നിർമിച്ച മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത് സർക്കാരിന്റെ നേതൃത്വത്തിൽ സർവതോമുഖമായ വികസന കുതിപ്പാണ് കാട്ടാക്കട മണ്ഡലത്തിൽ നടക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അധ്യക്ഷനായി. പ്ലാൻ ഫണ്ടിൽ നിന്നും 4.35 കോടി രൂപ ചെലവിട്ടാണ് ബഹുനില മന്ദിരം നിർമിച്ചത്.17 ക്ലാസ് മുറികളും,ശുചിമുറി,സ്റ്റാഫ് മുറികളും പുതിയ മന്ദിരത്തിലുണ്ട്.ആദ്യം 3 കോടി രൂപയാണ് മന്ദിരത്തിന് അനുവദിച്ചത്.
പില്ലർ നിർമാണത്തിനു മാത്രം ഒരു കോടിയിലേറെ ചെലവായതോടെ ഐ.ബി.സതീഷ് എംഎൽഎ ഇടപെട്ട് രണ്ടാം ഘട്ടം 1.35 കോടി രൂപ കൂടി അനുവദിപ്പിക്കുകയായിരുന്നു. 2 വർഷം മുൻപ് നിർമാണം ആരംഭിച്ച മന്ദിരം വിവിധ കാരണങ്ങളാൽ പൂർത്തീകരണം വൈകി.പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ,വൈസ് പ്രസിഡന്റ് എസ്.ഡീനകുമമാരി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ,സ്ഥിരം സമിതി അധ്യക്ഷ ശാന്ത പ്രഭാകരൻ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ആന്റോ വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ ജാഫർഖാൻ,വി.രേഖ,ബാബു സജയൻ,ശോഭന ചന്ദ്രൻ,കെ.സുരേഷ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പിടിഎ പ്രസിഡന്റ് ആർ.രജി,ഹെഡ്മാസ്റ്റർ കെ.അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി എസ്.എൻ.റോഷ്നി, എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

