പെരുമ്പാവൂർ ∙ ‘മുണ്ടുവാലൻ’ ആന ഇറങ്ങി മേയ്ക്കപ്പാലയിൽ കൃഷി നശിപ്പിച്ചു. കുറെ മാസങ്ങളായി ഈ ആന കൃഷിയിടങ്ങൾ നശിപ്പിക്കുകയും മനുഷ്യരുടെ ജീവിതത്തിന് ഭീഷണിയാകുകയുമാണ്.
കഴിഞ്ഞ ആഴ്ചയാണ് ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് കൃഷി നശിപ്പിച്ചത്. മതിൽ തകർത്താണ് ആനകൾ അകത്തു കടന്നത്.
ഫോറസ്റ്റ് സ്റ്റേഷനു സമീപത്തു തന്നെയാണ് ഇപ്പോഴും മുണ്ടുവാലൻ ഇറങ്ങുന്നത്. ഇക്കുറി മേലേത്ത് ഏബ്രഹാമിന്റെ പറമ്പിലെ കൃഷിയാണു നശിപ്പിച്ചത്.
മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു 100 മീറ്റർ അകലെയാണിത്. വൈകിട്ടാണ് ആന വരുന്നത്.
പുറത്തിറങ്ങി നടക്കാൻ ആളുകൾക്കു ഭയമാണ്. മുൻപ് വനംവകുപ്പിന്റെ വാഹനം ആക്രമിച്ചിട്ടുള്ള ആനയാണിത്.
സൗരോർജ തൂക്കുവേലി ചിലയിടത്തു സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ലെന്നാണു പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

