ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
മെഡിക്കൽ ക്യാംപ് ഇന്ന്
മംഗലംഡാം ∙ വ്യാപാരി വ്യവസായ സമിതി മംഗലംഡാം യൂണിറ്റിന്റെ നേതൃത്വത്തിൽ അഹല്യ കണ്ണാശുപത്രി, കഞ്ചിക്കോട് റീജനൽ കാൻസർ സെന്റർ, ആലത്തൂർ അസീസിയ ആശുപത്രി എന്നിവ സംയുക്തമായി നടത്തുന്ന സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ ക്യാംപും കാൻസർ നിർണയ പരിശോധനയും ആരോഗ്യ ബോധവൽക്കരണവും ഇന്നു രാവിലെ 10ന് മംഗലംഡാം ഹെൽത്ത് വിഷൻ മെഡിക്കൽ സെന്ററിനു സമീപം നടക്കും. 9074923153
സമാദരവ് നവംബർ ഒന്നിന്
നെന്മാറ ∙ അകം സാംസ്കാരിക വേദി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുന്നതിനായി നവംബർ ഒന്നിനു സമാദരവ് സംഘടിപ്പിക്കും.
നെന്മാറ ബ്ലോക്ക് പരിധിയിൽ അർഹരായവർ 25നു മുൻപായി ബന്ധപ്പെടണം. 9447429624
ക്വിസ് മത്സരം 25ന്
ചിറ്റിലഞ്ചേരി ∙ എംഎൻകെഎം ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് 25ന് 9.30ന് പൊതുവിജ്ഞാന ക്വിസ് മത്സരം നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

