മുരളി ഗോപി തിരക്കഥയെഴുതുന്ന ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാടി’ന്റെ ദീപാവലി സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. കത്തുന്ന കണ്ണുകളുമായി മുഖമാകെ രക്തത്തിൽ കുളിച്ച്, തീപ്പൊരികൾക്കിടയിൽ നിൽക്കുന്ന ആര്യയാണ് പോസ്റ്ററിലെ മുഖ്യ ആകർഷണം.
തിരുവനന്തപുരം സെക്രട്ടേറിയറ്റും, മുന്നിലുള്ള ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ പ്രതിമയും പോസ്റ്ററിൽ ഇടംപിടിച്ചിട്ടുണ്ട്. ഇത് ചിത്രത്തിന് കേരള രാഷ്ട്രീയവുമായി ബന്ധമുണ്ടെന്ന സൂചന നൽകുന്നു.
‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജിയെൻ കൃഷ്ണകുമാറും മുരളി ഗോപിയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിര അണിനിരക്കുന്നു. പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും പിടിച്ചുപറ്റിയ കൂട്ടുകെട്ടാണിത്.
വൻ വിജയം നേടിയ ‘മാർക്ക് ആന്റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന പതിനാലാമത്തെ ചിത്രം കൂടിയാണ് ‘അനന്തൻ കാട്’.
അജനീഷ് ലോക്നാഥ് മലയാളത്തിൽ ‘കാന്താര’യുടെ രണ്ട് ഭാഗങ്ങൾക്കും സംഗീതമൊരുക്കി ശ്രദ്ധേയനായ ബി. അജനീഷ് ലോക്നാഥ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘അനന്തൻ കാടി’നുണ്ട്.
2009-ൽ ‘ശിശിര’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് അജനീഷ് സിനിമാരംഗത്ത് എത്തുന്നത്. അകിര, കിരിക് പാർട്ടി, വിക്രാന്ത് റോണ, കാന്താര തുടങ്ങിയ നിരവധി കന്നഡ ചിത്രങ്ങൾക്കും, റിച്ചി, മഹാരാജ തുടങ്ങിയ തമിഴ് സിനിമകൾക്കും പുറമെ തെലുങ്കിലും അദ്ദേഹം സംഗീതമൊരുക്കിയിട്ടുണ്ട്.
ലോകമെമ്പാടും തരംഗമായ ‘കാന്താര’യിലെ സംഗീതം അദ്ദേഹത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തു. അടുത്തിടെ പുറത്തിറങ്ങിയ ‘കാന്താര ചാപ്റ്റർ 1’ന്റെ സംഗീത സംവിധായകനും അജനീഷ് തന്നെയാണ്.
ആര്യയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ഇന്ദ്രൻസ്, മുരളി ഗോപി, ‘പുഷ്പ’യിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
മലയാളത്തിലും തമിഴിലുമായി തിരുവനന്തപുരം പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മറ്റ് ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ഭാഗമാകുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ, മികച്ച നിർമ്മാണ നിലവാരം പുലർത്തുന്ന ഒരു ദൃശ്യാനുഭവമായിരിക്കും സിനിമയെന്ന് ഉറപ്പുനൽകിയിരുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ക്യാരക്ടർ പോസ്റ്ററുകൾക്കും സമൂഹ മാധ്യമങ്ങളിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഛായാഗ്രഹണം: എസ്.
യുവ, എഡിറ്റിംഗ്: രോഹിത് വി.എസ്. വാരിയത്ത്, സംഗീതം: ബി.
അജനീഷ് ലോക്നാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി.സി, സൗണ്ട് ഡിസൈൻ: അരുൺ എസ്.
മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ വി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം.ടി, ഫിനാൻസ് കൺട്രോളർ: എം.എസ്. അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്ലാൽ ഉണ്ണികൃഷ്ണൻ, പി.ആർ.ഒ: ആതിര ദിൽജിത്ത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

