വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് തുടങ്ങി. അദാനി ബങ്കറിങ് കമ്പനിയുടെ നേതൃത്വത്തിൽ എം ടി ഷോൺ 1 കപ്പലിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ആങ്കറേജിലുള്ള എംഎസ്സി അക്കിറ്റെറ്റ എന്ന കപ്പലിലാണ് വെരി ലോ സൾഫർ ഫ്യുവൽ ഓയിൽ (VLSFO) നിറച്ചത്.
വിഴിഞ്ഞത്ത് ഈ സേവനം തുടങ്ങിയതോടെ കപ്പലുകളിൽ ഇന്ധനം നിറയ്ക്കാൻ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കഴിയുമെന്ന് മന്ത്രി വി.എൻ.
വാസവൻ. ഇന്ത്യയുടെ ട്രാൻഷിപ്മെന്റ് ഹബ് ആയി വളരുന്ന വിഴിഞ്ഞം, ലോകോത്തര കപ്പൽ കമ്പനികളുടെ ഇന്ധനം നിറയ്ക്കൽ കേന്ദ്രമായും അധികം വൈകാതെ മാറുമെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട
നിർമാണം നവംബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 2028 ഡിസംബറിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വിപുല മുന്നേറ്റം
1200 മീറ്റർ ബെർത്തിന്റെ നിർമാണം, ക്രെയിൻ സ്ഥാപിക്കൽ, കണ്ടെയ്നർ യാഡിന്റെയും, അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം, ഒരു കിലോമീറ്റർ പുലിമുട്ട് നിർമാണം, ലിക്വിഡ് ബെർത്ത് നിർമാണം, ലിക്വിഡ് കാർഗോ സംഭരണ നിര്‍മാണം, കടല്‍ നികത്തി 77.17 ഹെക്ടർ കരഭൂമി തയാറാക്കൽ ഇവയൊക്കെയാണ് രണ്ടാം ഘട്ടത്തിൽ പൂർത്തിയാകുക.
ഇതോടെ വിഴിഞ്ഞത്തെ വാർഷിക സ്ഥാപിത ശേഷി 40 ലക്ഷം കണ്ടെയ്നറാകും. 15,000 കോടി രൂപയോളം അദാനി പോർട്ട് മുതല്‍മുടക്കും.
ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാർ നേരിട്ട് പണം മുടക്കുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

