കാസർകോട്∙ സമാന്തര ലോട്ടറി വ്യാപാരം നടത്തുകയായിരുന്ന 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നു 26490 രൂപയും പിടിച്ചെടുത്തു. ഷിരിബാഗിലു ഭഗവതി നഗർ എസ്ടി നഗറിലെ തത്ത്വമസി നിലയത്തിൽ ജി.ആർ.രാധാകൃഷ്ണ (31) ആർഡി നഗർ ശിവകൃഷ്ണ റോഡിലെ അഭിഷേക് കുമാർ (32) ആർഡി നഗർ ഹൊസമനെ റോഡിലെ പവൻരാജ്.സി.ഷെട്ടി (25) കോട്ടക്കണ്ണി ക്രോസ് റോഡിലെ എസ്.രാജപ്രസാദ് (36) എന്നിവരെയാണ് എസ്ഐ കെ.രാജീവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കോട്ടക്കണ്ണി റോഡിലെ ഒരു കടയിൽ നിന്നാണു ഇവരെ പിടികൂടിയത്.
മഡ്ക്ക ചൂതാട്ടം: 2 പേർ പിടിയിൽ
കാസർകോട്∙ അമിതാദായത്തിനായി പണം പന്തയം വച്ചു മഡ്ക്ക എന്ന ചൂതാട്ടം നടത്തുകയായിരുന്ന 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നു 3270 രൂപയും പിടിച്ചെടുത്തു.നുള്ളിപ്പാടി ചെന്നിക്കരയിലെ എൻ.വിജേഷ് (36) കുമ്പള കുണ്ടാങ്കാരടുക്കിയലെ എം.എൻ.ജിതേഷ് (26) എന്നിവരെയാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

