കൂടരഞ്ഞി ∙ പെരുമ്പൂളയിലെ ഉപയോഗശൂന്യമായ കിണറ്റിൽ പെട്ട പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി.
4 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ശനിയാഴ്ച രാത്രി 12 നാണ് കിണറ്റിനുള്ളിൽ സ്ഥാപിച്ച കൂട്ടിൽ വച്ചിരുന്ന കോഴിയെ പിടിക്കാൻ പുലി കിണറ്റിലെ ഗുഹയിൽ നിന്നു പുറത്തേക്കു വന്നതും കൂട്ടിൽ കുടുങ്ങിയതും. വനം അധികൃതർ പുലർച്ചെ 3 മണിയോടെ കൂട് പുറത്തെത്തിച്ച് വാഹനത്തിൽ കയറ്റി താമരശ്ശേരി ഫോറസ്റ്റ് ഓഫിസിൽ എത്തിച്ചു. ഏകദേശം 5 വയസ്സുള്ള ആൺ പുലി ആരോഗ്യവാനാണ്.
കൂടുതൽ പരിശോധനകൾക്കു ശേഷം പുലിയെ ഉൾവനത്തിൽ തുറന്നു വിടുമെന്നു റേഞ്ച് ഓഫിസർ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് പെരുമ്പൂള കുര്യാളശ്ശേരി കുര്യന്റെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ പുലിയെപ്പോലുള്ള ജീവിയെ നാട്ടുകാർ കണ്ടത്. ആളുകൾ എത്തിയതോടെ പുലി കിണറിനകത്തെ ഗുഹയിൽ കയറുകയായിരുന്നു. ജനുവരിയിൽ പെരുമ്പൂളയ്ക്കു സമീപത്തുനിന്ന് ഒരു പുലിയെ വനം വകുപ്പ് കൂടു വച്ചു പിടികൂടിയിരുന്നു.
പിന്നീട് സമീപ പ്രദേശങ്ങളിൽ പലരും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.പി.പ്രേം ഷമീർ, ആർ ആർ ടി റേഞ്ചർ കെ.ഷജീവ്, ഡപ്യൂട്ടി റേഞ്ചർ ഓഫിസർ പി.സുബീർ, കോഴിക്കോട് ആർ ആർ ടി സംഘം, സാറ്റലൈറ്റ് ആർ ആർ ടി ആനക്കാംപൊയിൽ, താമരശ്ശേരി റേഞ്ച് വനപാലകർ എന്നിവർ പുലിയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കാളികളായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

