ആലക്കോട് ∙കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയിൽ ടിസിബി റോഡിൽ ഹാജിവളവിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു. 5 മീറ്റർ ഉയരത്തിലുള്ള തിട്ടയാണ് മലവെള്ളപ്പാച്ചിലിൽ ഇടിഞ്ഞത്.റോഡിലേക്ക് ഏറെനേരം ചെളി ഒഴുകിയെത്തി.
ഇതിനെത്തുടർന്ന് ഗതാഗത തടസ്സമുണ്ടായി. തളിപ്പറമ്പിൽനിന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിരുന്നു. വൻതോതിൽ അടിഞ്ഞുകൂടിയ മണ്ണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് നീക്കിയത്.
റോഡിൽ അടിഞ്ഞ ചെളി നാട്ടുകാർ ചേർന്ന് നീക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

