മൂവാറ്റുപുഴ∙ വേങ്ങാച്ചോടിൽ 220 കെവി ലൈനുകൾ പൊട്ടി ജനവാസ മേഖലയിൽ പതിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ വൈകിട്ടാണ് 220 കെവി വൈദ്യുതി ലൈനുകൾ വാഴക്കുളം വേങ്ങാച്ചോട്ടിൽ രണ്ടു വീടുകളിലേക്കു പതിച്ചത്.
ലൈനുകൾ പൊട്ടിയതോടെ തന്നെ വൈദ്യുതി പ്രവാഹം നിലച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഇടുക്കിയിൽ നിന്നു കളമശേരിയിലേക്കു പോകുന്ന 220 കെവി ലൈനുകളാണ് വേങ്ങാച്ചോട്ടിൽ പൊട്ടിയത്. ശക്തമായ ഇടിമിന്നലിനു പിന്നാലെയാണ് ഉഗ്രശബ്ദത്തോടെ വൈദ്യുതി ലൈനുകൾ പൊട്ടിയത്.
ശബ്ദം കേട്ട് സമീപത്തെ വീടുകളിൽ ഉണ്ടായിരുന്നവർ പരിഭ്രാന്തരായി വീടുകളിൽ നിന്നു പുറത്തേക്കോടി. സഹോദരങ്ങളായ കൊട്ടിക്കൽ രാജന്റെയും തങ്കച്ചന്റെയും വീടുകളുടെ മുകളിലേക്കാണ് ലൈൻ കമ്പി പൊട്ടി വീണത്.
ആർക്കും പരുക്കുകളില്ല.
ഇരുനൂറോളം മീറ്റർ നീളത്തിൽ 5 വീടുകളുടെ മുറ്റത്ത് വൈദ്യുതിലൈൻ വീണു കിടക്കുകയാണ്. കെഎസ്ഇബി അധികൃതർ വീടുകളിലെത്തി സുരക്ഷാ നിർദേശങ്ങൾ നൽകി. ഇടിമിന്നൽ 220 കെവി ലൈനുകളിൽ ഉയർന്ന വോൾട്ടേജ് സൃഷ്ടിക്കും.
അമിത വോൾട്ടേജ് ലൈനുകളിലെ ഇൻസുലേഷൻ തകരാറിനു കാരണമാകും. ഇത് ട്രാൻസ്ഫോമറുകളിലും തകരാറിനു കാരണമാകാറുണ്ട്.
വൈദ്യുതിലൈൻ പൊട്ടി വീണതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം വിഛേദിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ടെങ്കിലും നാട്ടുകാർ ആശങ്കയിലാണ്.
പല വീടുകളിലെയും വൈദ്യുതോപകരണങ്ങൾക്കു തകരാറുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

