ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം മോഡലിംഗ്, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ നാദിറ കഴിവു തെളിയിച്ചിട്ടുണ്ട്.
പെൺകുട്ടിയാകാനാണ് താത്പര്യമെന്ന് സ്വയം തിരിച്ചറിഞ്ഞതിനെക്കുറിച്ചും ഹോർമോൺ ചികിൽസയെക്കുറിച്ചുമൊക്കെയാണ് നടി ഫറ ഷിബ്ലയുടെ യൂട്യൂബ് ചാനലിൽ നാദിറ സംസാരിക്കുന്നത്. ”പ്ലസ് ടുവിൽ പഠിക്കുന്ന കാലത്താണ് ഫോണും ഫേസ്ബുക്ക് അക്കൗണ്ടുമെല്ലാം ഉണ്ടാകുന്നത്.
ട്രാൻസ് വ്യക്തികളൊക്കെ നോർത്ത് ഇന്ത്യ വിട്ട് കേരളത്തിലേക്ക് മടങ്ങി വരുന്ന സമയമാണത്. ഞാനിങ്ങനെയാണെന്ന് അന്ന് വിചാരിക്കുന്നില്ല.
ഹോമോസെക്ഷ്വൽ ബോയ് ആണ് ഞാനെന്നാണ് അന്ന് വിചാരിച്ചത്. എനിക്കെന്റെ വസ്ത്രങ്ങളോട് താൽപര്യമില്ല, ഭയങ്കര ക്രിയേറ്റീവ് ആണ് ഞാൻ എന്നൊക്കെ കുറേക്കഴിഞ്ഞപ്പോൾ തിരിച്ചറിഞ്ഞ് തുടങ്ങി.
കസിൻസിനൊക്കെ ഡ്രസ് എടുക്കാൻ പോയാൽ ഞാൻ സെലക്ട് ചെയ്ത് കൊടുക്കും. എനിക്ക് പറ്റുന്നില്ലല്ലോ അവരെങ്കിലും ഉടുക്കട്ടെ എന്ന് വിചാരിക്കും.
എന്റെ ആഗ്രഹങ്ങളിലെല്ലാം ഞാൻ സ്വപ്നം കാണുന്നത് ഒരു പെൺകുട്ടിയായിട്ടാണെന്ന് മനസിലാക്കി”, നാദിറ അഭിമുഖത്തിൽ പറഞ്ഞു. ഹോർമോൺ ചികിൽസ അത്ര എളുപ്പമല്ലെന്നും നാദിറ അഭിമുഖത്തിൽ പറയുന്നുണ്ട്.
”ഹോർമോൺ ചികിൽസ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട് വലുതാണ്. ശാരീരികമായി വലിയൊരു തയ്യാറെടുപ്പ് വേണം.
ദൈവം സഹായിച്ച് എനിക്ക് ഫീമെയിൽ ഹോർമോണുകൾ അത്യാവശ്യം കൂടുതലുള്ളത് കൊണ്ടായിരിക്കാം വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ കടന്ന് പോകുന്നു. ഞാൻ ഹെൽത്തിയാണ്.
ബിഗ് ബോസിലെ ടാസ്ക് കണ്ടപ്പോൾ മനസിലായില്ലേ. ഞാൻ ഓടുകയും ചാടുകയുമൊക്കെ ചെയ്യുന്നുണ്ട്.
ഹോർമോൺ എടുക്കുന്നുമുണ്ട്. ഉള്ളിൽ സ്ത്രീ ഹോർമോൺ കൂടുതൽ ഉള്ളത് കൊണ്ടായിരിക്കും.
എനിക്ക് ഹെയർ അധികം വരാറില്ല. പെണ്ണുങ്ങളേക്കാളും ഭംഗിയുണ്ട് കൈയും കാലുമെന്ന് പലരും പറയാറുണ്ട്”, നാദിറ കൂട്ടിച്ചേർത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

