ഡേറ്റ എൻട്രി, സ്റ്റാഫ് നഴ്സ് :
അടൂർ∙ ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. യോഗ്യത: ഡേറ്റ എൻട്രി ഓപ്പറേറ്റർക്ക് പ്ലസ്ടു, ഡി.സി.എ/ തത്തുല്യം (സർക്കാർ അംഗീകൃതം), മലയാളം ടൈപ്പിങ്ങിൽ പ്രാവീണ്യം, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, 2026 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.
സ്റ്റാഫ് നഴ്സിന് ബിഎസ്സി നഴ്സിങ് /ജിഎൻഎം, കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ യോഗ്യത വേണം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, 2026 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.
ഡേറ്റ എൻട്രിയുടെ കൂടിക്കാഴ്ച 27ന് നടക്കും. റജിസ്ട്രേഷൻ രാവിലെ 9.30 – 10.30 വരെ.
സ്റ്റാഫ് നഴ്സിന്റെ കൂടിക്കാഴ്ച 29ന്. റജിസ്ട്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ.
യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ ഇവയുടെ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഹാജരാകണം. 04734–223236.
അധ്യാപകർ
തട്ടയിൽ ∙ ഗവ.
എൽപിജി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. താൽപര്യമുള്ള ടിടിസി/ഡിഇഎൽ ഇഡി, കെ ടെറ്റ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ 10.30ന് അഭിമുഖത്തിനു ഹാജരാകണം.
വൈദ്യുത മുടക്കം.
മല്ലപ്പള്ളി∙ വൈദ്യുതി സെക്ഷൻ പരിധിയിൽ പവ്വത്തിക്കുന്ന്, പുന്നമൺ, പടുവ, കാരുണ്യ, അരിയ്ക്കൽ, കാഞ്ഞിരത്തിങ്കൽ, ബിഎഡ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 6 വരെ വൈദ്യുത മുടക്കം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

