തിരുവനന്തപുരം ∙ കഴക്കൂട്ടത്ത് യുവതിയെ
സംഭവത്തിൽ തമിഴ്നാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ
സ്റ്റേഷനിൽ എത്തിച്ചു. 17 ന് പുലർച്ചയാണ് പരാതി ലഭിച്ചതെന്നും ശനിയാഴ്ച തന്നെ പ്രതിയിലേക്ക് എത്തുന്ന വിവരങ്ങൾ ലഭിച്ചുവെന്നും ഡിസിപി ടി.
ഫറാഷ് പറഞ്ഞു. പ്രതി കുറ്റസമ്മതം നടത്തിയതായും തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നും ഡിസിപി പറഞ്ഞു. ലോറി ഡ്രൈവറായ പ്രതി ജോലിയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് എത്തിയതെന്ന് ഡിസിപി ഫറാഷ് പറയുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്.
അതിജീവിത ഇയാളെ തിരിച്ചറിയേണ്ടതുണ്ട്. വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തുന്നത്.
കോടതിയിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തും. പ്രതിയുമായി ബന്ധപ്പെട്ട
വിവരങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കും. കഴക്കൂട്ടം കേന്ദ്രീകരിച്ചു പട്രോളിങ് നടത്തുന്നുണ്ടെന്നും, എല്ലാ ഹോസ്റ്റലുകളിലും കൃത്യമായ റജിസ്റ്റർ വേണമെന്ന നിർദേശം നൽകിയിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു. രണ്ട് ദിവസം മുൻപാണ് ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്.
ഉറക്കത്തിലായിരുന്ന യുവതിയെ ഇയാൾ ആക്രമിക്കുകയായിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]