കൊച്ചി ∙ സപ്ലൈകോ മിൽ ഉടമകളിൽ നിന്നു നെല്ലു സംഭരിക്കുമ്പോൾ പ്രോസസിങ് ചാർജ് ക്വിന്റലിന് 20 രൂപയിൽ നിന്നു വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നു മന്ത്രിതല യോഗം. മിൽ ഉടമകളുടെ ആവശ്യങ്ങളിൽ സാധ്യമായ എല്ലാ അനുകൂല തീരുമാനങ്ങളും കൈക്കൊള്ളുമെന്നു മന്ത്രിമാരായ ജി.ആർ.അനിലും പി.പ്രസാദും കെ.എൻ.ബാലഗോപാലും മിൽ ഉടമ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഉറപ്പു നൽകി.
കോടതി വിധി നിലനിൽക്കുന്നതിനാൽ ഒൗട്ടേൺ റേഷ്യോ വ്യത്യാസം വരുത്താൻ സാധിക്കില്ല.
അതേസമയം 2022 –23ലെ ഒടിആർ അനുപാത വ്യത്യാസമായ 63 കോടി രൂപ സംബന്ധിച്ചു മന്ത്രിസഭയിൽ ആലോചിച്ച് അനുകൂല തീരുമാനമെടുക്കും. പാലക്കാട് ജില്ലയിൽ ജിഎസ്ടി സംബന്ധിച്ചു നൽകിയ നോട്ടിസുമായി ബന്ധപ്പെട്ട
വിഷയങ്ങൾ നിയമപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാമെന്നു മന്ത്രിമാർ പറഞ്ഞു. ഉറപ്പുകൾ അംഗീകരിച്ചു മിൽ ഉടമകൾ ഉടൻ നെല്ലു സംഭരണം ആരംഭിക്കാൻ തയാറാകണമെന്നു മന്ത്രിമാർ ആവശ്യപ്പെട്ടു.
ചില മിൽ ഉടമകൾ സംഭരണ വിലയിലും കുറഞ്ഞവിലയ്ക്കു നെല്ലെടുത്തു കർഷകരെ ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത്തരം നടപടികളിൽ നിന്ന് അവർ പിന്മാറണമെന്നു മന്ത്രി അനിൽ ആവശ്യപ്പെട്ടു.
മന്ത്രി അനിൽ നേരിട്ടും മന്ത്രിമാരായ പ്രസാദും ബാലഗോപാലും ഓൺലൈൻ മുഖേനയുമാണു യോഗത്തിൽ പങ്കെടുത്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]