ആലപ്പുഴ ∙ മോട്ടർ വാഹന വകുപ്പിന്റെ സോഫ്റ്റ്വെയറിൽ പരിഷ്കാരത്തിനു ശേഷം ലേണേഴ്സ് ടെസ്റ്റ് പൂർത്തിയാക്കാനാകുന്നില്ലെന്നു പരാതി. സുരക്ഷയ്ക്കായി പരീക്ഷയുടെ ഇടയിൽ ക്യാപ്ച ചോദിക്കുന്നതാണു കാരണം.
പരീക്ഷ എഴുതുന്നവർ ഈ ക്യാപ്ച മനസ്സിലാക്കി ടൈപ് ചെയ്യുമ്പോഴേക്കും സമയം കഴിഞ്ഞെന്നു കാണിച്ച് ടെസ്റ്റ് റദ്ദാകുകയാണു ചെയ്യുന്നത്. ലേണേഴ്സ് ടെസ്റ്റിൽ പരിഷ്കാരം നടത്തിയ ഒക്ടോബർ ഒന്നു മുതൽ ഇതാണു സ്ഥിതി.
ലേണേഴ്സ് ടെസ്റ്റിൽ ചോദ്യങ്ങളുടെ എണ്ണം ഇരുപതിൽ നിന്ന് മുപ്പതാക്കിയിരുന്നു.
ചോദ്യങ്ങളുടെ കടുപ്പവും കൂട്ടി. ഇത് അപേക്ഷകരെ വലയ്ക്കുന്നതിനു പുറമേയാണു സാങ്കേതിക തകരാറും പ്രശ്നമായത്.
ഇതോടെ റജിസ്റ്റർ ചെയ്യുന്നവരിൽ പകുതിയിലധികം പേരും മണിക്കൂറുകൾ കാത്തിരുന്നിട്ടും പരീക്ഷയെഴുതാതെ മടങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. പുതിയ സോഫ്റ്റ്വെയർ ആയതിനാൽ കണ്ടെത്തുന്ന പ്രശ്നങ്ങൾ പരിഹരിച്ചു വരികയാണെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ക്യാപ്ച നൽകാൻ വൈകുന്നതു പരിഹരിക്കാൻ എംവിഡി ലീഡ്സ് മൊബൈൽ ആപ് ഉപയോഗിച്ചു പഠിച്ച ശേഷം പരീക്ഷ എഴുതാനാണ് ഉദ്യോഗസ്ഥർ നിർദേശിക്കുന്നത്.
ഇതിനിടെ മോട്ടർ വാഹന വകുപ്പിന്റെ സോഫ്റ്റ്വെയർ ഹാക്ക് ചെയ്യപ്പെട്ടെന്നും അതിനാലാണു രണ്ടു മൂന്നു ചോദ്യങ്ങൾക്കിടയിൽ ക്യാപ്ച ചോദിക്കുന്നതെന്നും ഉദ്യോഗസ്ഥർ അനൗദ്യോഗികമായി പറയുന്നു.
ചോദ്യങ്ങളും വലച്ചു
പവർ അസിസ്റ്റഡ് സ്റ്റിയറിങ്ങിന്റെ പ്രയോജനമെന്ത്, യാത്രക്കാരുടെ ഭാരമാറ്റം ഉണ്ടാകുന്നത് ഏത് അവസരത്തിൽ, സ്കിഡിങ്ങിന്റെ പൊതുവായ കാരണമെന്ത് തുടങ്ങിയ ചോദ്യങ്ങളാണു പുതിയ പരീക്ഷയിൽ ചോദിക്കുന്നത്. ഇതും അപേക്ഷകരെ വലയ്ക്കുന്നുണ്ട്.
മോട്ടർ വാഹന നിയമത്തിന്റെ 11ാം ചട്ടമനുസരിച്ച് ലേണേഴ്സ് പരീക്ഷയെഴുതുന്നവർ അറിഞ്ഞിരിക്കേണ്ട ട്രാഫിക് സൂചനകൾ സിഗ്നലുകൾ, റോഡ് നിയമങ്ങൾ, അപകടമുണ്ടായാൽ ഡ്രൈവർ അറിഞ്ഞിരിക്കേണ്ട
ഉത്തരവാദിത്തങ്ങൾ, ഗാർഡില്ലാത്ത ലവൽക്രോസ് കടക്കുമ്പോഴുള്ള മുൻകരുതലുകൾ, ഡ്രൈവിങ്ങിൽ ആവശ്യമായ രേഖകൾ, ഇന്ധനക്ഷമമായ ഡ്രൈവിങ്ങിനെപ്പറ്റിയുള്ള അറിവ് എന്നിവയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]