കൊച്ചി ∙ ഡ്രജിങ് കോർപറേഷൻ ഓഫ് ഇന്ത്യക്ക് (ഡിസിഐ) വേണ്ടി ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുമാന്തിക്കപ്പലായ (ഡ്രജർ) ‘ഗോദാവരി’ നിർമിച്ചു ചരിത്രം സൃഷ്ടിച്ച കൊച്ചിൻ ഷിപ്യാഡിനു രണ്ടു ഡ്രജറുകളുടെ കൂടി നിർമാണ കരാർ നൽകുമെന്ന പ്രഖ്യാപനവുമായി ഡിസിഐ ചെയർമാൻ എം.അംഗമുത്തു. ഡിസിഐ ഡ്രെജ് ഗോദാവരി ഉൾപ്പെടെ 3 വ്യത്യസ്തയിനം കപ്പലുകൾ ഒരേ ദിവസം നീറ്റിലിറക്കിയ ചടങ്ങിലാണ് അദ്ദേഹം പുതിയ ഓർഡർ പ്രഖ്യാപിച്ചത്.
അന്തർവാഹിനി പ്രതിരോധ കപ്പലായ ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് ‘ഐഎൻഎസ് മഗ്ദല’, കടലിലെ വിൻഡ് ഫാമുകൾക്കുള്ള സർവീസ് യാനമായ ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ-റെഡി കമ്മിഷനിങ് സർവീസ് ഓപ്പറേഷൻ വെസൽ ‘പെലാജിക് വാലു’ എന്നിവയാണു ‘ഗോദാവരി’ക്കൊപ്പം ഇന്നലെ നീറ്റിലിറക്കിയത്.
സിഎസ്എൽ കൈവരിച്ച ഉന്നത എൻജിനീയറിങ് വൈദഗ്ധ്യത്തിന്റെ തെളിവാണു വ്യത്യസ്തവും സങ്കീർണവുമായ 3 ഇനം കപ്പലുകളെന്നു സിഎസ്എൽ സിഎംഡി മധു എസ്. നായർ പറഞ്ഞു.
നാവിക സേനയ്ക്കു വേണ്ടി നിർമിച്ച ആറാമത്തെ ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് നീറ്റിലിറക്കുന്ന ചടങ്ങ് നാവികസേന വൈസ് അഡ്മിറൽ ആർ.സ്വാമിനാഥന്റെ ഭാര്യ രേണു രാജാറാം നിർവഹിച്ചു.
‘ഡിസിഐ ഗോദാവരി’ ഡിസിഐയിലെ ഏറ്റവും മുതിർന്ന വനിതാ ഉദ്യോഗസ്ഥ ശിരോഭൂഷണം സുജാതയും ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ-റെഡി കമ്മിഷനിങ് സർവീസ് ഓപ്പറേഷൻ വെസൽ കൊച്ചി പോർട്ട് അതോറിറ്റി ചെയർപഴ്സൻ ബി.കാശിവിശ്വനാഥന്റെ ഭാര്യ വസന്തയും നീറ്റിലിറക്കി.
നാവികസേന വൈസ് അഡ്മിറൽ ആർ.സ്വാമിനാഥൻ, ബി.കാശിവിശ്വനാഥൻ, പെലാജിക് വിൻഡ് സർവീസസ് സിഇഒ ആന്ദ്രെ ഗ്രോനെവെൽഡ്, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]