കൊച്ചി∙ നന്മയുടെ വിജയം ആഘോഷിക്കുന്ന ദീപാവലിക്കു പതിവിലും മോടിയോടെ കൊച്ചിയും ഒരുങ്ങി. നാളെയാണ് ദീപാവലി. ഉത്തരേന്ത്യൻ കുടുംബങ്ങളുടെയും കൂട്ടായ്മകളുടെയും സാന്നിധ്യമാണു ദീപാവലിക്കു വെളിച്ചം കൂട്ടുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും ഹോംസ്റ്റേകളും ദീപാവലിക്കു പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ദീപാവലി ദിനത്തിൽ ഉത്തരേന്ത്യൻ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.
ബേക്കറികളിലും മധുരപലഹാരങ്ങളുടെ വിൽപന കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചു. ക്രിസ്മസിനും ഓണത്തിനും ഒരുക്കുന്ന സമ്മാന പൊതികളുടെ മാതൃകയിൽ ദീപാവലിക്കും മധുരപലഹാരപ്പൊതികൾ ഒരുക്കിയാണു ഇത്തവണ വിൽപന ഉഷാറാക്കിയത്.
ഇന്നലെ മുതൽ മൂന്നു ദിവസത്തെ അവധി ലഭിച്ചതിനാൽ വിനോദസഞ്ചാരത്തിന് ദീപാവലി അവധി ഉപയോഗപ്പെടുത്തിയവരുമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]