മയ്യിൽ ∙ വൈകിട്ട് ആറിനു ശേഷം മയ്യിൽ ബസ് സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. ചാലോട്, കമ്പിൽ, കാട്ടാമ്പള്ളി, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, പാവന്നൂർക്കടവ്, ഇരിക്കൂർ, കുറ്റ്യാട്ടൂർ എഎൽപി സ്കൂൾ, ചെക്കിക്കുളം, മുണ്ടേരി, കുടുക്കിമൊട്ട
തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലേക്കുള്ള എഴുപതിലേറെ ബസുകൾ മയ്യിൽ വഴി കടന്നു പോകുന്നു. പകൽ നേരങ്ങളിൽ സ്റ്റാൻഡിൽ എല്ലാ ബസുകളും കൃത്യമായി എത്താറുണ്ട്. എന്നാൽ വൈകിട്ട് ആറിനു ശേഷം സ്റ്റാൻഡിൽ എത്തുന്ന ബസുകൾ വിരലിലെണ്ണാവുന്നവ മാത്രമാണ്.
ദിവസവും രാവിലെ എട്ടിനു ശേഷമാണ് ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നത് എന്ന പരാതിയുമുണ്ട്.
സ്റ്റാൻഡിൽ നേരത്തേ പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടായിരുന്നതായും സ്റ്റാൻഡിൽ കയറുന്ന ബസിലെ കണ്ടക്ടർ പൊലീസിന്റെ ബുക്കിൽ ഒപ്പു വയ്ക്കുന്ന പതിവ് ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. ബസുകളുടെ രാവിലെയും വൈകിട്ടുമുള്ള സ്റ്റാൻഡ് പ്രവേശനം ഇല്ലാതായത് തങ്ങളെയും ബാധിക്കുന്നതായി കച്ചവടക്കാരും പരാതിപ്പെടുന്നു. സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കാത്തത് കാരണം യാത്രക്കാർ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്.
വൈകിട്ട് ഏഴു വരെയും രാവിലെ എട്ടിനു മുൻപും ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നതിനുള്ള കർശന നിയമ നടപടിസ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

