കോട്ടയം∙ 22 ദിവസത്തിനുള്ളിൽ ജില്ലയിൽ 2 കൊലപാതകങ്ങൾ. കൊല്ലപ്പെട്ടത് ഗൃഹനാഥകൾ.
പ്രതിസ്ഥാനത്തുള്ളത് ഭർത്താക്കന്മാരും. ഏറ്റുമാനൂർ കാണക്കാരിയിലെ ജെസിയെ (49) കൊലപ്പെടുത്തിയ കേസിൽ പിടിയിലായത് ഭർത്താവ് സാം കെ.ജോർജാണ് (59). ഇന്നലെ കിടങ്ങൂർ സൗത്ത് മാന്താടി കവലയ്ക്കടുത്ത് താമസിക്കുന്ന, 70 വയസ്സുള്ള രമണിയെ കഴുത്ത് ഞെരിച്ചു കൊന്നതിൽ പ്രതി ഭർത്താവ് സോമൻ (74) ആണെന്നാണ് പൊലീസ് പറയുന്നത്. ദിവസങ്ങൾക്ക് മുൻപ് ഏറ്റുമാനൂർ തെള്ളകത്ത് വീട്ടിൽ കഴുത്തറത്തു മരിച്ച നിലയിൽ കണ്ടെത്തിയ ലീന ജോസിന്റെ (56) മരണവും കൊലപാതകം എന്നാണ് പൊലീസ് ആദ്യഘട്ടത്തിൽ പറഞ്ഞത്.
പിന്നീട് ആത്മഹത്യാ സാധ്യതകളിലേക്ക് അന്വേഷണം വഴിമാറി.
പരാതി നൽകാം
ഗാർഹിക അതിക്രമത്തിന് ഇരയായി വനിതാ സംരക്ഷണ ഓഫിസിൽ പരാതിയുമായെത്തുന്ന സ്ത്രീകൾക്ക് നിയമസഹായം, കൗൺസലിങ്, താമസ സൗകര്യം, ഭക്ഷണം എന്നിവ സൗജന്യമായി ലഭ്യമാക്കും. അതിനായി ലീഗൽ സർവീസ് അതോറിറ്റി, വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മഹിളാമന്ദിരങ്ങൾ, ഷെൽറ്റർ ഹോമുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
വൺ സ്റ്റോപ് സെന്റർ
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ട് കൗൺസലിങ്, വൈദ്യസഹായം, നിയമ – പൊലീസ് സഹായം, താമസം എന്നിവ ഒരു കുടക്കീഴിൽ ഉറപ്പാക്കുന്ന സംവിധാനമാണ് വൺ സ്റ്റോപ് സെന്റർ. വീണ്ടും ആക്രമിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യം.
കലക്ടർ അധ്യക്ഷനായും വനിതാ സംരക്ഷണ ഓഫിസർ കൺവീനറുമായുള്ള ടാസ്ക് ഫോഴ്സാണ് ഇത് നടപ്പിലാക്കുന്നത്. വിവരങ്ങൾക്ക്: 04822 292 164, മെയിൽ: [email protected]
ഈ വർഷം ലഭിച്ച പരാതികളുടെ എണ്ണം
ജനുവരി– 29
ഫെബ്രുവരി – 38
മാർച്ച്– 42
ഏപ്രിൽ – 39
മേയ് – 51
ജൂൺ– 27
ജൂലൈ– 33
ഓഗസ്റ്റ്– 34
സെപ്റ്റംബർ– 30
പരാതിപ്പെടാം
04812 300 955
8281 999 055
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

