കൊല്ലം ∙ ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന വൻ കഞ്ചാവ് ശേഖരം പിടികൂടി. ഇന്നലെ രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിനിൽ 12 പാക്കറ്റുകളിലായി കടത്തിക്കൊണ്ടുവന്ന 22.37 കിലോഗ്രാം കഞ്ചാവാണ് കൊല്ലം എസിപി എസ്.ഷെരീഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ പിടിച്ചത്.
മയ്യനാട് ചിറയത്ത് സുനിൽ മന്ദിരത്തിൽ അനിൽകുമാർ (53) സംഭവത്തിൽ അറസ്റ്റിലായി. ഇന്നലെ പുലർച്ചെ 6 ന് ആണ് സംഭവം.
ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ശേഖരമാണ് പിടികൂടിയത്.
കഞ്ചാവ് പന്ത് രൂപത്തിലാക്കി ഉരുട്ടി അതിനു പുറത്ത് സെല്ലോ ടേപ്പ് ഒട്ടിച്ചു വലിയ സ്യൂട്ട് കേസിലാക്കിയാണ് ഇയാൾ കഞ്ചാവ് എത്തിച്ചത്. സമാനമായ കേസുകളിൽ മുൻപും ഇയാൾ പിടിയിലായിട്ടുണ്ട്.
ഓരോ തവണയും പിടിയിലായ ശേഷം ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടവുമായി ഇറങ്ങുകയാണ് പതിവ്. ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിക്കുന്നത്.
കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അനിൽകുമാർ, എസ്ഐ നിയാസ്, സിറ്റി ഡാൻസാഫ് എസ്.ഐ രഞ്ജു, ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ അനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
2 മാസത്തിനുള്ളിൽ മൂന്നാമത്തെ റെയ്ഡ്
രണ്ട് മാസത്തിനുള്ളിൽ നഗരത്തിൽ നടക്കുന്ന മൂന്നാമത്തെ വൻ കഞ്ചാവ് റെയ്ഡാണ് ഇന്നലെ നടന്നത്. 20 കിലോ കഞ്ചാവുമായി രണ്ടു പേരെ പള്ളിത്തോട്ടം വച്ചും 10 കിലോ കഞ്ചാവുമായി ഒരാളെ പെരിനാട് റെയിൽവേ സ്റ്റേഷന് സമീപം വച്ചും മുൻപ് പിടികൂടിയിരുന്നു.
ഇതു രണ്ടും ഒഡീഷയിൽ നിന്നും കൊണ്ടുവന്നതാണെന്നു മനസ്സിലായി ഒഡീഷയിലെ മൊത്ത കച്ചവടക്കാരനെ അവിടെയെത്തി രണ്ടാഴ്ച മുൻപ് പള്ളിത്തോട്ടം പൊലീസ് പിടികൂടിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]