അസിം പ്രേംജിസർവകലാശാലയിൽപ്രവേശനം ആരംഭിച്ചു;
കൊച്ചി ∙ അസിം പ്രേംജി സർവകലാശാലയുടെ ബെംഗളുരു, ഭോപാൽ ക്യാംപസുകളിൽ 2026-27 അക്കാദമിക വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് വിഭാഗങ്ങളിൽ ബിരുദ പ്രോഗ്രാമുകളുണ്ട്. വിദ്യാഭ്യാസം, വികസനം, സാമ്പത്തികശാസ്ത്രം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലാണ് ബിരുദാനന്തര പ്രോഗ്രാമുകൾ.
വെബ്സൈറ്റ്: https://azimpremjiuniversity.edu.in/admissions
പി.ജി.ഡിപ്ലോമ ഇൻ ആർക്കിയോളജിസീറ്റൊഴിവ്
ഹിൽപാലസ്∙ സാംസ്കാരിക വകുപ്പിന് കീഴിൽ പൈതൃക പഠനകേന്ദ്രം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ ആർക്കിയോളജി കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. പ്രായപരിധി 25 വയസ്സ്.
0484-2776374.
സംസ്കൃത സർവകലാശാലപരീക്ഷാത്തീയതികൾ
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ബിഎ അഞ്ചാം സെമസ്റ്റർ , എംഎ സംസ്കൃതം ജനറൽ ഒന്നും മൂന്നും സെമസ്റ്ററുകൾ , എംപിഇഎസ് ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ തീയതികൾ പുതുക്കി നിശ്ചയിച്ചു. വെബ്സൈറ്റ് : www.ssus.ac.in
എഫ്വൈയുജിപി ടൈം ടേബിൾ
കാലടി∙ സംസ്കൃത സർവകലാശാലയുടെ എഫ്വൈയുജിപി പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
27നു പരീക്ഷകൾ ആരംഭിക്കും. വെബ്സൈറ്റ് : www.ssus.ac.in
നീതി മെഡിക്കൽ ലാബിൽ സമഗ്ര ആരോഗ്യപരിശോധന ക്യാംപ്
കൊച്ചി∙ മലയാള മനോരമ വായനക്കാർക്കായി നീതി മെഡിക്കൽ ലാബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫുൾ ബോഡി ചെക്കപ്പ് ക്യാംപ് ഇന്നു തുടങ്ങും. നീതി മെഡിക്കൽ ലാബിന്റെ കൂത്താട്ടുകുളം, കോതമംഗലം, പെരുമ്പാവൂർ,ചൂണ്ടി, പൂക്കാട്ടുപടി, പാടിവട്ടം, പൊറ്റക്കുഴി സെന്ററുകളിലാണ് ക്യാംപ് നടക്കുക.
2000 രൂപ ചെലവു വരുന്ന പരിശോധനകൾ ഇളവുകളോടെ 699 രൂപയ്ക്ക് ക്യാംപിൽ നടത്താനാകും. ക്യാംപ് നടക്കുന്ന സെന്ററുകളിൽ ആദ്യം ബുക്ക് ചെയ്ത് പങ്കെടുക്കുന്ന 125 പേർക്ക് ഒരു വർഷത്തേക്ക് മനോരമ പ്രസിദ്ധീകരണമായ മനോരമ ആരോഗ്യവും 2026 ലെ ആരോഗ്യം ഡയറിയും ലഭിക്കും. കൂടാതെ പാക്കേജ് ബുക്ക് ചെയ്യുന്നവർക്ക് 500 രൂപ ചെലവ് വരുന്ന എച്ച്ബിഎ1സി ടെസ്റ്റ് 249 രൂപയ്ക്കും 1000 രൂപ ചെലവ് വരുന്ന വൈറ്റമിൻ ഡി ടെസ്റ്റ് 599 രൂപയ്ക്കും നടത്താവുന്നതാണ്. ഹൃദയാഘാതത്തിനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ടുപിടിക്കുന്നതിനുള്ള 800 രൂപയുടെ ട്രോപോനിൻ ഐ ടെസ്റ്റ് 499 രൂപയ്ക്കും നടത്താനാകും.
വിവരങ്ങൾക്ക്: 9388778888, 8089797979
അപേക്ഷ ക്ഷണിച്ചു
പെരുമ്പാവൂർ ∙ കേന്ദ്ര സർക്കാർ നൈപുണ്യ സ്ഥാപനമായ ജൻ ശിക്ഷൻ സംസ്ഥാൻ പറവൂർ, ആലുവ, പെരുമ്പാവൂർ സെന്ററുകളിൽ ആരംഭിക്കുന്ന എൻസിവിഇടി സർട്ടിഫിക്കറ്റോടു കൂടിയ 4 മാസത്തെ സ്മാർട് ഫോൺ റിപയറിങ്, കംപ്യൂട്ടർ ടെക്നിഷ്യൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്സി /എസ്ടി, ബിപിഎൽ വിഭാഗക്കാർക്ക് പരിശീലനം സൗജന്യമാണ്.
എപിഎൽ വിഭാഗത്തിന് 400 രൂപയാണ് ഫീസ് ഓരോ കോഴ്സിനും പരമാവധി 30 പേർക്കാണ് പരിശീലനം. 9074634665.
ബാങ്കേഴ്സ് മീറ്റ് 22ന്
പെരുമ്പാവൂർ ∙ കുന്നത്തുനാട് വ്യവസായ ഓഫിസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബാങ്കേഴ്സ് മീറ്റ് 22ന് രാവിലെ 10ന് ഇഎംഎസ് ടൗൺ ഹാളിൽ നടക്കും.
നിലവിൽ സംരംഭം നടത്തുന്നവർക്കും പുതിയതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ലോൺ ലഭിക്കുന്നതിന് ലോൺ മേളയിൽ പങ്കെടുക്കാം. കുന്നത്തുനാട് താലൂക്കിലെ 11ൽ പരം ബാങ്കുകൾ പങ്കെടുക്കും.
8136935110.
വനിതാസംഗമം നടത്തും
കോലഞ്ചേരി ∙ സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യയുടെ വിമൻസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 9 മുതൽ 1 വരെ പുതുപ്പനം മിഷൻ നഗറിൽ വനിതാസംഗമം നടത്തും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]