കോതമംഗലം∙ വടാട്ടുപാറയിൽ കുരങ്ങുശല്യം രൂക്ഷമായി. കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളെ കൊണ്ടു പൊറുതിമുട്ടുമ്പോഴാണ് കുരങ്ങുകളുടെ വിളയാട്ടവും. കൂട്ടമായും ഒറ്റയ്ക്കും എത്തുന്ന കുരങ്ങുകൾ നാട്ടിലെ തെങ്ങുകളിലെ മച്ചിങ്ങ അടക്കം കാലിയാക്കുകയാണ്.
വീടുകളുടെ അടുക്കളയിൽക്കയറി ഭക്ഷണസാധനങ്ങൾ വരെ എടുത്തുകൊണ്ടുപോകും.
കഴിഞ്ഞ ദിവസം പണ്ടാരൻസിറ്റി വലിയകാലായിൽ ജോമോന്റെ വീട്ടിലെ അടുക്കളയിൽ കയറിക്കൂടിയ കുരങ്ങിനെ പുറത്തുചാടിക്കാൻ മണിക്കൂറുകളുടെ ശ്രമം വേണ്ടിവന്നു. തേങ്ങ മാത്രമല്ല കപ്പയും വാഴയും ചേമ്പും ചേനയുമൊക്കെ വാനരസംഘം വ്യാപകമായി നശിപ്പിക്കുന്നുണ്ട്. പ്രതിരോധ മാർഗങ്ങളില്ലാതെ കർഷകർ വലയുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]