മട്ടന്നൂർ ∙ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ മനോരമ സമ്പാദ്യം, പ്രമുഖ ധനകാര്യ സേവന ദാതാവായ ആലീസ് ബ്ലൂ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ഓഹരി-മ്യൂച്ച്വൽ ഫണ്ട് നിക്ഷേപ ബോധവൽക്കരണ സെമിനാർ 25ന് രാവിലെ 9.30ന് മട്ടന്നൂർ ലയൺസ് ക്ലബ് ഹാളിൽ നടക്കും. മട്ടന്നൂർ നഗരസഭാധ്യക്ഷൻ എൻ.ഷാജിത്ത് ഉദ്ഘാടനം നിർവഹിക്കും.
ലയൺസ് ക്ലബ് പ്രസിഡന്റ് വാസു തോട്ടത്തിൽ അധ്യക്ഷത വഹിക്കും.
സെബി സ്മാർട്സ് ആൻഡ് സിഡിഎസ്എൽ ട്രെയ്നർ ഡോ. സനേഷ് ചോലക്കാട്, ആലീസ് ബ്ലൂ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കെ.എ.അനിൽകുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടാകും.
വിജയികൾക്ക് ആലീസ് ബ്ലൂ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും ലഭിക്കും. മ്യൂച്വൽ ഫണ്ടുകൾ, കമോഡിറ്റി, നഷ്ടപ്പെട്ട
ഓഹരികൾ വീണ്ടെടുക്കൽ, നോമിനി അപ്ഡേഷൻ, കെവൈസി പുതുക്കൽ, മരണാനന്തര ഓഹരി കൈമാറ്റം, ഓഹരികളുടെ സ്ഥിതിഗതികൾ തീർപ്പാക്കൽ തുടങ്ങിയ സേവനങ്ങൾ സെമിനാറിൽ ലഭിക്കും.
മലയാള മനോരമ, ആലീസ് ബ്ലൂ, ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടാതെ ആദ്യം റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വിലവരുന്ന മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തേക്ക് തപാലിൽ ലഭിക്കും. ഓഹരി നിക്ഷേപക വിദഗ്ധനായ ഡോ.
വി.കെ. വിജയകുമാർ എഴുതിയ മനോരമ ബുക്സ് പ്രസിദ്ധീകരണമായ ‘ഗ്രോറിച്ച്’, ‘ഓഹരി നിക്ഷേപം സമ്പത്തിലേക്കുള്ള വഴികാട്ടി’ എന്നീ പുസ്തകങ്ങൾ ആകർഷകമായ വിലയിൽ ലഭിക്കുന്നതാണ്.
റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക: വി.കെ.ആകാശ്, ബ്രാഞ്ച് മാനേജർ, ആലീസ് ബ്ലൂ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഫോൺ: 8848116324. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]