കൊച്ചി∙ നളചരിതത്തിന്റെ ‘നായിക’യായി ജനുവരിയിൽ യുകെയിലേക്കു പറക്കാൻ ഒരുങ്ങുകയാണു ചേർത്തല സ്വദേശി മാലിനി മുരളി. ബ്രിട്ടിഷ് സെന്റർ ഫോർ ലിറ്റററി ട്രാൻസ്ലേഷന്റെ (ബിസിഎൽടി) ചാൾസ് വാലസ് ഇന്ത്യ ട്രസ്റ്റ് തർജമയ്ക്കു നൽകുന്ന ഫെലോഷിപ്പിന്റെ ഭാഗമായാണു യാത്ര.
പ്രഫ.എം.കെ.സാനുവിന്റെ ബന്ധു കൂടിയായ മാലിനി നളചരിതം ആട്ടക്കഥ ഇംഗ്ലിഷിലേക്കു പദ്യരൂപത്തിൽ തർജമ ചെയ്യുന്നതിനാണു ഫെലോഷിപ് നേടിയത്. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിലെ ഇംഗ്ലിഷ് അധ്യാപികയാണ് മാലിനി.
നോറിച്ചിലെ ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ രണ്ടര മാസം താമസിച്ചു തർജമ പൂർത്തിയാക്കണം. ഇതിന് 5 ലക്ഷം രൂപയുടെ ഗ്രാന്റ് ലഭിക്കും.
ഔപചാരികമായി അഞ്ചാം ക്ലാസുവരെ മാത്രമേ മലയാളം പഠിച്ചിട്ടുള്ളൂ.
എന്നിട്ടും മലയാളം ക്ലാസിക്കുകളോടു ഭ്രമമാണ്. 2019ൽ ഹൈദരാബാദിലെ ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യുമ്പോൾ എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ട് ഇംഗ്ലിഷിൽ പദ്യരൂപത്തിൽ തർജമ ചെയ്തു.
കവി കെ.ജി.ശങ്കരപ്പിള്ള അന്ന് ഇഫ്ലുവിൽ എക്സാമിനറായിരുന്നു. അദ്ദേഹം അന്നു നൽകിയ പ്രോൽസാഹനം മറക്കാനാകാത്തതായി.
2020 ജൂണിൽ പിഎച്ച്ഡി ലഭിച്ചു.
മാലിനിയുടെ പിതാവ് ചേർത്തല തൈക്കൽ പരുത്തിയംപള്ളിൽ ശ്രീശൈലത്തിൽ പി.കെ.മുരളി എറണാകുളം മഹാരാജാസ് കോളജിലെ റിട്ട.ഇംഗ്ലിഷ് പ്രഫസറാണ്. അമ്മ ഡോ.ജെ.പ്രമീള ചേർത്തല എസ്എൻ കോളജിലെ ബോട്ടണി വിഭാഗം റിട്ട.മേധാവിയും.
സിനിമ ഛായാഗ്രാഹകനും കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ ആർട്സിലെ അസോഷ്യേറ്റ് പ്രഫസറുമായ രാഹുൽദീപ് ബാലചന്ദ്രനാണു ഭർത്താവ്. മകൻ: മിഹിർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]