കൊല്ലം∙ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി, എസ്എൻ ട്രസ്റ്റ് സെക്രട്ടറി സ്ഥാനങ്ങളിൽ 3 പതിറ്റാണ്ട് പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശനു കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ നാളെ സ്നേഹാദരവ് നൽകും. കന്റോൺമെന്റ് മൈതാനത്തു സജ്ജമാക്കിയ വേദിയിൽ 4.30ന് നടക്കുന്ന ആദരിക്കൽ ചടങ്ങിൽ പതിനായിരത്തിലേറെ പേർ പങ്കെടുക്കും.
ശാഖ നേതൃസംഗമവും നടക്കുമെന്ന് യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം കൗൺസിലർ പി.സുന്ദരൻ എന്നിവർ പറഞ്ഞു.
സ്വീകരണ സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എസ്എൻ.ട്രസ്റ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിയിക്കും.
മന്ത്രിമാരായ വി.എൻ.വാസവൻ, സജി ചെറിയാൻ, രാമചന്ദ്രൻ കടന്നപ്പളളി, ജെ.ചിഞ്ചുറാണി, എൻ.കെ.പ്രേമചന്ദ്രൻ എംപി, രമേശ് ചെന്നിത്തല എംഎൽഎ, മേയർ ഹണി ബെഞ്ചമിൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, തുടങ്ങിയവർ പങ്കെടുക്കും. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അധ്യക്ഷത വഹിക്കും.
വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തും.
സമ്മേളനത്തിനു മുന്നോടിയായാണ് വൈകിട്ട് 3 നു ശാഖ നേതൃസംഗമം. കൊല്ലം യൂണിയൻ പരിധിയിലെ 77 ശാഖകളിലെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, യൂത്ത് മൂവ്മെന്റ് വനിതാസംഘം ഭാരവാഹികൾ ഉൾപ്പെടെ 3,000 പേർ പങ്കെടുക്കും.
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവർ നേതൃസംഗമത്തിൽ പങ്കെടുക്കും.
മോഹിനിയാട്ടം, പുഷ്പവൃഷ്ടി
ശ്രീനാരായണഗുരു രചിച്ച ദൈവദശകം പ്രാർഥനാ ഗീതം സമ്മേളന വേദിയിൽ മോഹിനിയാട്ട രൂപത്തിൽ അവതരിപ്പിക്കും.
4.30നു സ്വീകരണ സമ്മേളനം തുടങ്ങുമ്പോഴാണ് മോഹിനിയാട്ടം. ഡ്രോൺ ഉപയോഗിച്ചു നടത്തുന്ന പുഷ്പവൃഷ്ടിയോടെ ആണ് വെള്ളാപ്പള്ളി നടേശനെ സ്വീകരണ വേദിയിലേക്ക് ആനയിക്കുക.
കണ്ണൂരിൽ നിന്നാണ് ഇതിനായി ഡ്രോൺ സംഘം എത്തുന്നത്. യൂത്ത് മൂവ്മെന്റിന്റെ 250 പ്രവർത്തകർ യൂണിഫോം അണിഞ്ഞ് ഇരുവശത്തും നിരക്കും.
യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി, ഭാരവാഹികൾ എന്നിവർ ചേർന്നാണ് വേദിയിലേക്കു സ്വീകരിക്കുക.
പീതശോഭയിൽ നഗരം
ആദരിക്കലിനായി വിപുലമായ ഒരുക്കമാണ് നടക്കുന്നത്. പ്രധാന വീഥികൾ കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിക്കുകയാണ്.
ഇന്നലെ വരെ 3600 പീത പതാക കെട്ടിയതായി യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ പറഞ്ഞു. 150 കട്ട് ഔട്ടുകൾ, 5 ഹോർഡിങ്ങുകൾ, ബോർഡുകൾ എന്നിവ സ്ഥാപിച്ചു.
കന്റോൺമെന്റ് മൈതാനത്ത് കൂടുതൽ അലങ്കാരം നടത്തും. വൈദ്യുതി ദീപാലങ്കാരവും നടത്തും.
ഒരുങ്ങുന്നു കൂറ്റൻ പന്തൽ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയൻ നൽകുന്ന സ്നേഹാദരവിന് കൂറ്റൻ പന്തൽ.
10,000 പേർക്ക് ഇരിക്കാൻ കഴിയുന്ന വിധത്തിലാണ് കന്റോൺമെന്റ് മൈതാനത്ത് പന്തൽ നിർമാണം. 200 അടി നീളവും 83 അടി വീതിയുമുണ്ട്.
ജർമൻ ഹാംഗർ പന്തൽ ആണ് നിർമിക്കുന്നത്. മന്ത്രിമാർ ഉൾപ്പെടെയുള്ള വിശിഷ്ട
അതിഥികൾക്ക് വിശ്രമിക്കുന്നതിനായി പന്തലിനോടു ചേർന്ന് എസി മുറികൾ ഒരുക്കും. വെള്ളാപ്പള്ളി നടേശന്റെ പ്രധാന പ്രവർത്തനങ്ങൾ സംബന്ധിച്ച് വിഡിയോ പ്രദർശനം നടക്കും. ഇതിനായി 60 അടി നീളമുള്ള എൽഇഡി ചുവർ സജ്ജമാക്കും.
ലഘു ഭക്ഷണം വിതരണം ചെയ്യുന്നതിന് 4 കൗണ്ടർ ഉണ്ടാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]