ഈറോഡ് ∙ ദീപാവലി അടുത്തതോടെ നഗരത്തിലെ മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് ഭാഗങ്ങളിൽ വൻ തിരക്ക്. ദീപാവലി ആഘോഷത്തിനായി നാട്ടിലേക്കു പോകാനെത്തിയവർ കാരണം റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് ഭാഗങ്ങളിൽ തിരക്കു വർധിച്ചു.
കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് വൻ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരുന്നത്. നഗരത്തിൽ രണ്ടു ദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി ഗതാഗക്കുരുക്കും രൂക്ഷമാണ്.
കോളജുകൾക്കു ദീപാവലി അവധി ആയതിനാൽ മലയാളി വിദ്യാർഥികൾ നാട്ടിലേക്കു പോകാൻ റെയിൽവേ സ്റ്റേഷനിൽ കൂട്ടമായി എത്തിയതും തിരക്ക് വർധിപ്പിച്ചു. ഒരു മാസത്തിനു മുൻപേ ട്രെയിൻ ടിക്കറ്റുകളുടെ ബുക്കിങ് പൂർത്തിയായതിനാൽ ടിക്കറ്റ് ലഭിക്കാതെ മലയാളി വിദ്യാർഥികൾ വലഞ്ഞു. ഈറോഡിൽ നിന്നു കേരളത്തിലേക്കു നേരിട്ടു ബസ് സർവീസുകൾ ലഭ്യമല്ല. രണ്ടു ദിവസമായി പെയ്യുന്ന മഴയും നഗരത്തിലെ തിരക്കും ഈറോഡ് നഗരത്തെ വീർപ്പുമുട്ടിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]