ഇരിട്ടി∙ ആറളം പഞ്ചായത്തിൽ 2 മേഖലകളിലെ ദീർഘകാല യാത്രാപ്രതിസന്ധി പരിഹരിച്ചു പരിപ്പുതോട്, തോട്ടുകടവ് പാലങ്ങൾ ഉദ്ഘാടനം ചെയ്തു. 2 പാലങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു.
പരിപ്പുതോട് പാലം
2018 ലെ പ്രളയത്തിൽ തകർന്ന പരിപ്പുതോട് പാലം സംസ്ഥാന സർക്കാർ 38 ലക്ഷം രൂപ, ജില്ലാ പഞ്ചായത്ത് 37 ലക്ഷം രൂപ, ആറളം പഞ്ചായത്ത് 30 ലക്ഷം രൂപ എന്നിങ്ങനെ 1.05 കോടി രൂപ വകയിരുത്തിയാണ് പുനർനിർമിച്ചത്.
ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.ജസിമോൾ, സ്ഥിരം സമിതി അധ്യക്ഷൻ ഇ.സി.രാജു, എ.ഡി.ബിജു, കെ.ബി.ഉത്തമൻ, ജയ്സൺ ജീരകശേരി, ടി.റസാഖ്, സജീവൻ കൊയ്യത്ത്, രജനി ആയോടൻ, ആറളം പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ഇബ്നു മഷൂദ് എന്നിവർ പ്രസംഗിച്ചു.
17 മീറ്റർ നീളവും 8 മീറ്റർ വീതിയും ആണ് പാലത്തിനുള്ളത്. ഒറ്റ സ്പാനിൽ പണിയുന്ന പാലത്തിന്റെ ഇരുവശത്തും പൈലിങ് നടത്തിയാണു തൂണുകൾ ഉറപ്പിച്ചത്.
മനോജ് സേവ്യറിനായിരുന്നു കരാർ.
തോട്ടുകടവ് പാലം
ജില്ലാ പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.25 കോടി രൂപ ചെലവഴിച്ചു പുനർനിർമിച്ചതാണ് തോട്ടുകടവ് പാലം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി.സരള, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, എൻ.വി.ശ്രീജിനി, കെ.ജെ.ജെസിമോൾ, ഷിജി നടുപ്പറമ്പിൽ, ഷീബ രവി, ജോസഫ് അന്ത്യാംകുളം, കെ.പി.സെലീന, ഇബിനു മസൂദ്, പി.രവീന്ദ്രൻ, കെ.വി.ഷിഹാബുദ്ദീൻ, സന്തോഷ് പാലക്കൽ, വിപിൻ തോമസ്, മാമുഹാജി, കെ.സജീവൻ, എൻ.മുകുന്ദൻ എന്നിവർ പ്രസംഗിച്ചു. 12 പൈലിങ് തൂണുകളിലായി 10 മീറ്റർ നീളവും 8 മീറ്റർ വീതിയും ഉള്ളതാണ് പുതിയ പാലം.
മനോജ് സേവ്യർ, സണ്ണി സേവ്യർ എന്നിവർക്കായിരുന്നു കരാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]