പനമരം∙ പഞ്ചായത്തിലെ മുക്രമൂല ഊരിൽ വീടുനിർമാണം പാതിവഴിയിൽ നിലച്ചതോടെ ഊരു നിവാസികൾ ദുരിതത്തിൽ. കാട്ടുനായ്ക്ക വിഭാഗത്തിൽപെടുന്ന ഒട്ടേറെ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഊരിലേക്ക് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും ഊരിലേക്ക് എത്തിപ്പെടാൻ നല്ലൊരു റോഡില്ലെന്നും താമസക്കാർ പരാതിപ്പെടുന്നു.
വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി വർഷങ്ങൾക്ക് മുൻപ് നിർമാണ പ്രവൃത്തി ആരംഭിച്ച പല വീടുകളുടെയും പണി പാതിയിൽ നിലച്ചു.
വീടു നിർമാണം തറയിൽ മാത്രം ഒതുങ്ങിയതും ലിൻഡൽ പൊക്കത്തിൽ നിലച്ചതും ഉണ്ട്. നിർമാണം പൂർത്തീകരിച്ച പല വീടുകളിലും മഴക്കാലത്ത് താമസിക്കാൻ പറ്റാത്ത അവസ്ഥയുമാണ്.
വീടുകളുടെ മേൽക്കൂരയിലെ ചോർച്ചയും വാതിലുകളും ജനലും ഇല്ലാത്തതുമാണു കാരണം. കരാറുകാരൻ തറ മാത്രം നിർമിച്ചു മുങ്ങിയതോടെ തറയ്ക്കു മുകളിൽ ഷെഡ് നിർമിച്ചാണ് കുടുംബങ്ങൾ കഴിയുന്നത്.
കുറച്ചു കുടുംബങ്ങൾക്ക് വീട് നിർമാണത്തിന് വർഷങ്ങൾക്ക് മുൻപു തുക പാസായിരുന്നു. പണം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് വരുന്നതിനാൽ ഇവരിൽ നിന്ന് ഒപ്പിട്ട
ചെക്കുകൾ കരാറുകാർ മുൻകൂർ വാങ്ങി.
തുടർന്നു അടിത്തറ കെട്ടി ലിൻഡൽ വരെയുള്ള പണികളും ചില വീടുകളുടെ കോൺക്രീറ്റും വരെ എത്തിച്ചു. ബാക്കി പണി നടത്താത്തതിനാലും ആരും തിരിഞ്ഞു നോക്കാത്തതിനാലും പല വീടുകളും കാടുമൂടി.
വാസയോഗ്യമായ പാർപ്പിട സൗകര്യമൊരുക്കാൻ നടപടികൾ എടുക്കണമെന്നാണ് ഊരു നിവാസികളുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]