സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന്
തൃശൂർ ∙ വ്യാപാരി വ്യവസായി ഏകോപന സമിതി കൊക്കാലെ യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ കാരവൻ ക്യാംപ് ഇന്ന് രാവിലെ 9 മുതൽ 12.30 വരെ കൊക്കാലെ അമ്പാടി ലൈനിലെ സിടിഎം കോംപ്ലക്സിൽ നടത്തുന്നു. ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്കു ലിവർ, ക്രിയാറ്റിൻ, ഷുഗർ, ബിപി എന്നീ പരിശോധനകളും നടത്തും. ഏകോപന സമിതിയുടെ ഭദ്രം മരണാനന്തര ധനസഹായം പദ്ധതിയുടെ ഭാഗമായി 25 ലക്ഷം രൂപ കൈമാറും. സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്യും.
നേത്രപരിശോധനക്യാംപ്
കൊടകര∙ മനക്കുളങ്ങര ലയൺസ് ക്ലബ്ബും അഹല്യ കണ്ണാശുപത്രിയും ചേർന്ന് നടത്തുന്ന സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ ക്യാംപ് നാളെ കൊടകര ഗവ.
എൽ പി സ്കൂളിൽ 9.30 മുതൽ 12.30 വരെ .
അധ്യാപക ഒഴിവ്
കൊടകര∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട് കൂടിക്കാഴ്ച 22 ന് 10.30 ന് .
9446465237. വരവൂർ∙ ഗവ.
ഹൈസ്കൂളിൽ എച്ച്എസ്ടി അറബിക് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 21ന് 2.30ന് സ്കൂൾ ഓഫിസിൽ.
അഖില കേരള വടംവലി മത്സരം ഇന്ന്
എരുമപ്പെട്ടി∙ മങ്ങാട് ഫുട്ബോൾ അസോസിയേഷന്റെ (എംഎഫ്എ) നേതൃത്വത്തിൽ മങ്ങാട് മിനി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7 മുതൽ അഖില കേരള ഫ്ലഡ്ലിറ്റ് വടംവലി മത്സരം നടക്കും.
ഇൻസ്പെക്ടർ എസ്. അനീഷ് കുമാർ ഉദ്ഘാടനം ചെയ്യും.
വ്യക്തിത്വ വികസന ക്ലാസ്
മണ്ണുത്തി ∙ ഓൾ കേരള പേരന്റ്സ് അസോസിയേഷൻ ഓഫ് ഹിയറിങ് ഇംപയേർഡ് (അക്പാഹി) ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കേൾവിപരിമിതരായവർക്ക് ആംഗ്യഭാഷയിൽ വ്യക്തിത്വ വികസന ക്ലാസ് ഒരുക്കുന്നു.
19ന് 9 മുതൽ 3 വരെ ഒല്ലൂക്കര വിക്ടറി ഐടിഐ സെമിനാർ ഹാളിലാണ് ക്ലാസ്. 15നു മുൻപ് റജിസ്റ്റർ ചെയ്യണം.
9446312022
സുരക്ഷാ ജീവനക്കാർ
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരുടെ നിയമനത്തിനു 65 വയസ്സുവരെയുള്ള വിമുക്ത ഭടന്മാർക്ക് കൂടിക്കാഴ്ച 22ന് 10ന് സൂപ്രണ്ട് ഓഫിസിൽ. 0487 2200310.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]