ചാലക്കുടി ∙ നെൽക്കൃഷിയിറക്കിയാൽ ദിവസങ്ങൾക്കുള്ളിൽ നീലക്കോഴികൾ എത്തും. അവ കൃഷി നശിപ്പിക്കുന്നതോടെ നാലോ അഞ്ചോ വട്ടം ഞാറു നടേണ്ട
സ്ഥിതിയിലാണു കർഷകർ. മുൻ വർഷവും നീലക്കോഴികളെത്തി നെൽക്കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു.
പാടശേഖരത്തിലെ മണ്ണെടുത്ത വലിയ കുഴികളാണു നീലക്കോഴികൾ താവളമാക്കിയിട്ടുള്ളത്.
15 ഏക്കറോളം സ്ഥലമാണ് 25 വർഷം മണ്ണെടുത്തു കുഴികളായി കിടക്കുന്നത്. കൂടാതെ പാടത്തിന്റെ വശങ്ങളിലെ കാട്ടുപൊന്തകളും ഇവയുടെ താവളമാണ്.
കൃഷി തുടങ്ങിയാൽ കൊയ്ത്തു വരെ പാടത്തു തമ്പടിക്കുന്ന നീലക്കോഴികൾ കാരണം കണ്ണീരിലാണു കർഷകർ. 2018ലെ പ്രളയത്തെ അതിജീവിച്ചു വീണ്ടും നെൽക്കൃഷിയിലേക്കു മടങ്ങിയെത്തിയ കോട്ടാറ്റ് പാടശേഖരത്തിലെ നെൽ കർഷകർക്ക് ഇരുട്ടടിയാണ് നെൽപ്പാടത്തെ നീല കോഴികളുടെ ശല്യം.
150 ഏക്കറിലാണ് ഇവിടെ നെൽക്കൃഷിയുള്ളത്. 70 കർഷകരാണു പാടശേഖര സമിതിയുടെയും കൃഷി ഭവന്റെയും സഹായത്തോടെ നെൽക്കൃഷി ചെയ്യുന്നത്. മറ്റു കർഷകർ നെൽക്കൃഷി ഉപേക്ഷിച്ച് പച്ചക്കറിയും കിഴങ്ങു വർഗങ്ങളും കൃഷി ചെയ്യുമ്പോഴും നെൽക്കൃഷിയെ കൈവിടാത്ത കർഷകർ നീലക്കോഴി ശല്യം അവസാനിപ്പിക്കാൻ ഇനിയെന്തു ചെയ്യുമെന്ന ആധിയിലാണ്.
മണ്ണെടുത്ത വലിയ കുഴികളിൽ നിന്ന് നീലക്കോഴികളെ അകറ്റാനായി അവ ഇന്നു മണ്ണുമാന്തി യന്ത്രം എത്തിച്ചു വൃത്തിയാക്കാനൊരുങ്ങുകയാണ് കർഷകർ. ഇതിന്റെ ചെലവിനുള്ള തുക കർഷകർ പിരിവെടുത്തു കണ്ടെത്തണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]