സൗജന്യ മെഡിക്കൽ ക്യാംപ്
എളങ്കുന്നപ്പുഴ ∙ വൈപ്പിൻ അഗ്നിരക്ഷാനിലയം, സിവിൽ ഡിഫൻസ്, മട്ടാഞ്ചേരി മാകെയർ എന്നിവയുടെ നേതൃത്വത്തിൽ വൈപ്പിൻ അഗ്നിരക്ഷാനിലയത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തി. ഡോ.ആൻസി, ഷെറിൻ, ഫാസില, സെൽമ, അഗ്നിരക്ഷാനിലയം എസ്ടിഒ സുധിലാൽ, അനുരൂപ് ചിദംബരം, സിവിൽ ഡിഫൻസ് വൈപ്പിൻ പോസ്റ്റ് വാർഡൻ കെ.ജെ.രാജേഷ്, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ പ്രജിത്ത് പ്രതാപൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ സുജിത്ത് കുമാർ, അരുൺ സുരേന്ദ്രൻ, ജോസ് ദേവസി എന്നിവർ നേതൃത്വം നൽകി.
സ്വദേശ് മെഗാ ക്വിസ് ഇന്ന്
കൊച്ചി∙ കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വദേശ് മെഗാ ക്വിസിന്റെ ജില്ലാതല മത്സരം ഇന്നു കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
ഉച്ചയ്ക്ക് 2നു റജിസ്ട്രേഷൻ നടക്കും. 2:30 നു മത്സരം ആരംഭിക്കും.
ജില്ലയിലെ 14 ഉപജില്ലകളിൽ നടന്ന ക്വിസിൽ വിജയിച്ച പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികൾ പങ്കെടുക്കുമെന്നു ജില്ലാ സെക്രട്ടറി ബിജു കുര്യൻ അറിയിച്ചു.
അധ്യാപക ഒഴിവ്
തലക്കോട് സെന്റ് മേരീസ് എച്ച്എസ്എസ് മുളന്തുരുത്തി ∙ ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നവംബർ 3ന്.
9746474948. ഒക്കൽ എസ്എൻ എച്ച്എസ്എസ് പെരുമ്പാവൂർ ∙ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗണിത ശാസ്ത്രം അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച നവംബർ 5ന് 10ന്. തോളേലി എംഡി എച്ച്എസ് കോതമംഗലം∙ ഹൈസ്കൂൾ ഹിന്ദി അധ്യാപക ഒഴിവ്.
21നു മുൻപ് അപേക്ഷിക്കണം. 94462 90883.
നേത്ര പരിശോധനാ ക്യാംപ്
പാങ്കോട് ∙ സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയും ഇടപ്പള്ളി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റലും ചേർന്ന് നാളെ രാവിലെ 10മുതൽ 1.30വരെ സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തും.
ഐക്കരനാട് പഞ്ചായത്ത് അംഗം ശ്രീജ സന്തോഷ് ഉദ്ഘാടനം ചെയ്യും. 9846537440
ഗെസ്റ്റ് അധ്യാപക ഒഴിവ്
വൈപ്പിൻ ∙ ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് എസ്ടി ഇക്കണോമിക്സ് ഗെസ്റ്റ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 28 ന് രാവിലെ10 ന്. 80891 42433.
വൈദ്യുതി മുടക്കം
ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ്, ചിറ്റൂർ റോഡ്, കസബ പൊലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
കലൂർ സെക്ഷൻ: വസന്ത് നഗർ പരിസരം, ചക്കുങ്കൽ റോഡ് പരിസരം, സെന്റ് മാർട്ടിൻ പള്ളി പരിസരം, ഹൗസിങ് ബോർഡ് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]