മട്ടന്നൂർ ∙ പ്രിയപ്പെട്ട ടീച്ചർ മറ്റൊരു സ്കൂളിലേക്കു സ്ഥലം മാറിപ്പോകുമ്പോഴുള്ള യാത്രപറച്ചിൽ കുഞ്ഞുമനസ്സുകളിൽ വലിയ നോവായി.
കുട്ടികൾ ടീച്ചറെ ചേർത്തുപിടിച്ചു കരച്ചിലോടു കരച്ചിൽ. ഈ ദൃശ്യം മന്ത്രി വി.ശിവൻകുട്ടി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.
മാലൂർ പനമ്പറ്റ ന്യൂ യുപി സ്കൂളിലാണ് അധ്യാപികയെ പോകാൻ അനുവദിക്കാതെ കുട്ടികൾ കരഞ്ഞുകൊണ്ടു ചുറ്റും കൂടിനിന്നത്. എട്ടുവർഷമായി ഇവിടെ എൽപി വിഭാഗത്തിൽ അധ്യാപികയായ മുരിങ്ങോടിയിലെ എം.ഗീതയാണു കുട്ടികളുടെ അതിരറ്റ സ്നേഹം ഏറ്റുവാങ്ങിയത്.
വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലേക്കാണു സ്ഥലംമാറ്റം.
പെരുമ്പറമ്പ് യുപി സ്കൂളിലാണു ഗീത അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. ഇടക്കാലത്ത് പെരുമ്പുന്ന, ചുങ്കക്കുന്ന്, കുണ്ടേരിപ്പൊയിൽ സ്കൂളുകളിലും ജോലി ചെയ്തിരുന്നു. ടീച്ചർ പോകുകയാണെന്നു പറഞ്ഞപ്പോൾ അമ്മയെപ്പോലെ സ്നേഹിച്ച പ്രിയപ്പെട്ട
അധ്യാപികയെ പിരിയാൻ കഴിയാതെ കുട്ടികൾ കരയുകയായിരുന്നു. മക്കളെ കാണാൻ ഇടയ്ക്കിടെ വരാമെന്ന് അധ്യാപിക പറയുമ്പോഴും കുരുന്നുകൾ പൊട്ടിക്കരഞ്ഞു.
സഹപ്രവർത്തകരും ടീച്ചറുടെ യാത്രപറച്ചിലിൽ സങ്കടം ഉള്ളിലൊതുക്കാൻ കഴിയാതെ വിതുമ്പി. മുരിങ്ങോടിയിലെ കേരള ബാങ്ക് റിട്ട.മാനേജർ പി.ശശിയുടെ ഭാര്യയാണ്.
അതുല്യ, അഭിനവ് എന്നിവരാണു മക്കൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]