കോഴിക്കോട് ∙ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. പൊക്കുന്ന് ചെമ്പാൻ കണ്ടി വീട്ടിൽ ഷമീർ (35), എരഞ്ഞിക്കൽ കണ്ടംകുളങ്ങര അൽ ഇർഫാത്ത് വീട്ടിൽ ഷംനാദ് (36), മലപ്പുറം വളാഞ്ചേരി സ്വദേശികളായ പാറയിൽ വീട്ടിൽ നിസാർ (37), ചേലക്കൽ വീട്ടിൽ സുലൈമാൻ (40) എന്നിവരെയാണ് ടൗൺ പൊലീസ് പിടികൂടിയത്.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
കൊമ്മേരി സ്വദേശിയായ ഫൈജാസിന്റെ ചെറൂട്ടി റോഡിൽ ഉള്ള ട്രാവൽസിന്റെ ഓഫിസിൽ പ്രതികൾ അതിക്രമിച്ചു കയറി പരാതിക്കാനെയും സുഹൃത്തിനെയും തടഞ്ഞ് വച്ച് തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പിക്കാസു കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഗൾഫിൽ ബിസിനസുമായി ബന്ധപ്പെട്ട
തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ടൗൺ പൊലീസ് സ്റ്റേഷൻ എസ്ഐ മനോജ്, എഎസ്ഐ അജിത, എസ്സിപിഒമാരായ ശരത്ത്, ഷജൽ, വിജിത്ത്, ശ്രീജേഷ് പൂതേരി എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]