കൊച്ചി ∙ തൃപ്പൂണിത്തുറയുടെ വികസനത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തൃപ്പൂണിത്തുറയിലെ പൗരപ്രമുഖരുമായി സംവദിക്കുന്ന ‘കോഫി വിത്ത് ആർ സി’ ശ്രദ്ധേയമായി. തൃപ്പൂണിത്തുറയിലെ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ച സംതൃപ്തി പകരുന്നതായി അദ്ദേഹം പറഞ്ഞു.
ബിജെപി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ചരിത്രപരമായും സാംസ്കാരികമായും വലിയൊരു പൈതൃകമുൾക്കൊള്ളുന്ന ഊർജസ്വലമായൊരു നഗരമാണ് തൃപ്പൂണിത്തുറയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വികസിത തൃപ്പൂണിത്തുറയെക്കുറിച്ചുള്ള ബിജെപിയുടെ കാഴ്ചപ്പാടിനൊപ്പം എല്ലാവർക്കും അവസരങ്ങളൊരുക്കുന്ന കേരളത്തെക്കുറിച്ചുള്ള പ്രതീക്ഷകളും അദ്ദേഹം പങ്കുവച്ചു.
മുദ്രാവാക്യങ്ങൾക്കപ്പുറം സേവനമെന്ന കാഴ്ചപ്പാടിലുള്ള ഭരണവും രാഷ്ട്രീയത്തിന് വേണ്ടിയല്ലാതെ ജനങ്ങൾക്ക് വേണ്ടി തീരുമാനങ്ങളെടുക്കുന്ന സർക്കാർ സംവിധാനവുമാണ് ആവശ്യം. അങ്ങനെയൊരു കേരളമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നുണയും അഴിമതിയും രാഷ്ട്രീയ പ്രീണനവും നിറഞ്ഞ എൽഡിഎഫ് – യുഡിഎഫ് ഭരണങ്ങളിൽ വലയുകയാണ് കേരളത്തിലെ ജനത. ഈ അവഗണനയ്ക്ക് അവസാനമിട്ട് ജനങ്ങളെ മുന്നിൽകണ്ടുള്ള സത്യസന്ധവും സുതാര്യവും ഉത്തരവാദിത്തവുമുള്ളൊരു ഭരണം കൊണ്ടുവരികയാണ് ബിജെപിയുടെ ദൗത്യം.
മാറാത്തത് ഇനി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃപ്പൂണിത്തുറയുടെ വികസനത്തിനായി നവംബർ 15ന് വികസന യാത്രകളും വികസന സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, റോഡ് മുതൽ മാലിന്യ സംസ്കരണം വരെയുള്ള വിവിധ വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്തു.
പൈതൃക നഗരമായ തൃപ്പൂത്തിത്തുറയിലെ കല–സംസ്കാരികം– കായികം അടക്കമുള്ള വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു. വികസിത തൃപ്പൂണിത്തുറയുടെ 5 വർഷത്തെ വികസനം മുൻനിർത്തിയുള്ള കാഴ്ചപ്പാട് തൃപ്പൂണിത്തുറയിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അനുജൻ തമ്പുരാൻ, പ്രശാന്ത് വർമ (മുൻ മുൻസിപ്പൽ ചെയർമാൻ കേരള വർമയുടെ മകൻ), ഡോ.
വസുന്ധര മേനോൻ, ദീപക് വർമ, അഡ്വ. സതീശൻ അടക്കമുള്ള നിരവധി പ്രമുഖർ അഭിപ്രായം രേഖപ്പെടുത്തി.
ജില്ലാ അധ്യക്ഷൻ കെ.എസ്.ഷൈജു, സംസ്ഥാന ഉപാധ്യക്ഷനും എറണാകുളം മേഖലാ പ്രഭാരിയുമായ ഉണ്ണികൃഷ്ണൻ മാസ്റ്റർ, മണ്ഡലം അധ്യക്ഷൻ വി. അജിത് കുമാർ, തൃപ്പൂണിത്തുറ മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പി.കെ.പീതാംബരൻ, സംസ്ഥാന ജോയിന്റ് ട്രഷറർ എ.അനൂപ്, സംസ്ഥാന വക്താവ് കെ.വി.എസ്.ഹരിദാസ്, സംസ്ഥാന സമിതി അംഗങ്ങളായ യു.
മധുസൂദനൻ, അഡ്വ. കെ.വി.സാബു, മേഖലാ ജനറൽ സെക്രട്ടറി പി.എൽ.ബാബു, ജില്ലാ ജനറൽ സെക്രട്ടറിമാരായ ശ്രീക്കുട്ടൻ തുണ്ടത്തിൽ, എസ്.സജി, ജില്ലാ ഉപാധ്യക്ഷ രമാദേവി തോട്ടുങ്കൽ, ജില്ലാ മീഡിയ സെൽ കൺവീനർ നവീൻ ശിവൻ, ഒബിസി മോർച്ച ജില്ലാ അധ്യക്ഷൻ കെ.ടി.ബൈജു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ രാധികാ വർമ, എം.എസ്.
വിനോദ് കുമാർ, കൾചറൽ സെൽ ജില്ലാ കൺവീനർ രഞ്ജിത്ത് രവി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ നവീൻ കേശവൻ, കെ.ബി.ചന്ദ്രൻ ഏരിയ പ്രസിഡന്റുമാരായ രവികുമാർ, ഡെയ്സൻ എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

