മാന്നാർ ∙ പാതയോരത്തു കാടുകയറിയതോടെ യാത്രക്കാർ അപകടഭീഷണിയിൽ. മാന്നാർ –ബുധനൂർ– ചെങ്ങന്നൂർ സംസ്ഥാന പാതയിലെ കുട്ടംപേരൂർ മുട്ടേൽ കുട്ടംപേരൂർ ആറ്റിലെ ഇട്ടിനായർ കടവ് പാലത്തോടു ചേർന്നുള്ള പാതയിലാണ് ഒരാൾപൊക്കത്തിൽ കാടുകയറിയിരിക്കുന്നത്. ഇവിടെ പാമ്പുകളുടെ ശല്യവും രൂക്ഷമാണ്.
കാടുവളർന്നു നിൽക്കുന്നതിനാൽ റോഡിലെ വെള്ള വര പോലും കാണാനില്ല.
പകൽ പോലും വിഷപ്പാമ്പുകളെ കണ്ടതായി സമീപവാസികൾ പറഞ്ഞു. വഴിയരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിലും ഇഴജന്തുക്കൾ കയറാറുണ്ടെന്ന് യാത്രക്കാർ പറഞ്ഞു.
രാത്രിയിൽ ഇവിടെ വെളിച്ചമില്ലാത്തതിനാൽ അപകടസാധ്യത കൂടുതലാണ്. വെളിച്ചമില്ലാത്തതിനാൽ പ്രദേശത്ത് മാലിന്യംതള്ളുന്നതും പതിവാണ്.
ഒരു വർഷത്തിലേറെയായി കാടുപിടിച്ചുകിടക്കുകയാണ്.
റോഡിലേക്ക് വളർന്നിറങ്ങിയതിനാൽ ഇപ്പോൾ കാൽനട യാത്രയും ദുരിതത്തിലാണ്.
10 ദിവസത്തിനു ശേഷം ആരംഭിക്കുന്ന പരുമല തീർഥാടനത്തിന് കാൽനടയായി ഭക്തർ പോകുന്ന പാത കൂടിയാണിത്. മാന്നാർ പഞ്ചായത്ത് അധികൃതരോ, പൊതുമരാമത്ത് വകുപ്പ് അധികൃതരോ ഇടപെട്ട് പാത വൃത്തിയാക്കി സുരക്ഷ ഒരുക്കണമെന്നാണ് പൊതുജനാവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]